കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബറെത്തുമ്പോള്‍ കണ്ണൂരില്‍ ആശങ്ക

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ഒരു ഡിസംബര്‍ കൂടി പിറക്കുന്നതോടെ കണ്ണൂരില്‍ ആശങ്കയുടെ നാമ്പുകള്‍ വീണ്ടും മുളക്കുന്നു. രാഷ്ട്രീയക്കുടിപക രക്തം വീഴ്ത്തുന്ന നാളുകളാവുമോ ഈ ഡിസംബറിലേതുമെന്ന ആശങ്കയാണ് അവിടെ. ആക്രമണസാധ്യത കണക്കിലെടുത്ത് വന്‍മുന്‍കരുതലുകളാണ് പൊലീസെടുത്തിട്ടള്ളത്.

1999, 2000 വര്‍ഷങ്ങളിലെ ഡിസംബര്‍ മാസങ്ങളില്‍ കണ്ണൂരില്‍ സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ നടന്ന സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടത് 13 പേരാണ്. 99ല്‍ ഏഴ് പേരും 2000ല്‍ ആറ് പേരും. 99 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച നേതാവ് കെ. ടി. ജയകൃഷ്ണനെ പാനൂരിനടുത്തുള്ള മൊകേരി സ്കൂളില്‍ വെച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അക്രമപരമ്പരയാണ് കണ്ണൂരിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജയകൃഷ്ണന്‍ രക്തസാക്ഷി ദിനം ബിജെപി പ്രവര്‍ത്തകര്‍ ആചരിക്കവെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വീണ്ടും കണ്ണൂര്‍ കൊലനിലമായി.

ജയകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ഡിസംബര്‍ ഒന്ന് ശനിയാഴ്ച ബിജെപി പ്രവര്‍ത്തകര്‍ ആചരിക്കുമ്പോള്‍ ആക്രമണസംഭവങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് സന്നാഹമേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്‍ഡിഎഫിന്റെ ഭാഗത്തു നിന്ന് ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബിജെപി-സിപിഎം സംഘര്‍ഷം വീണ്ടും ആളിക്കത്തിക്കാന്‍ എന്‍ഡിഎഫ് തലശേരിയിലും പരിസരപ്രദേശങ്ങളിലും ബിജെപിക്കാര്‍ക്കെതിരെ ആക്രമം നടത്തിയേക്കുമെന്ന് പൊലീസിന് രഹസ്യറിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടത്രെ. എന്‍ഡിഎഫ് അക്രമം നടത്തിയേക്കുമെന്ന് ബിജെപിയും പറയുന്നു. എന്‍ഡിഎഫിന്റെ ഭാഗത്തുനിന്ന് ചെറിയ അക്രമമുണ്ടായാല്‍ പ്രകോപിതരാവരുതെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

അതേ സമയം ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി സിപിഎമ്മിന്റെ ഒരു നേതാവിനെ വധിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ. പി. ജയരാജന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X