അയോധ്യ: ലോക്സഭ സ്തംഭിച്ചു
ദില്ലി: അയോധ്യാപ്രശ്നത്തെ ചൊല്ലിയുണ്ടായ ബഹളം മൂലം സഭാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പെ ഡിസംബര്‍ ആറ് വ്യാഴാഴ്ച ലോക്സഭ നിര്‍ത്തിവെച്ചു.
ലോക്സഭ സമ്മേളിച്ചയുടനെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന അയോധ്യയിലെ സ്ഥിതിഗതികളെ കുറിച്ച് അടിയന്തിരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉടനെ ഭരണകക്ഷി അംഗങ്ങള്‍ ജയ് ശ്രീറാം വിളികള്‍ മുഴക്കി.
പ്രശ്നം ചോദ്യോത്തരവേളക്ക് ശേഷം അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ ജി. എ. സി. ബാലയോഗി ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ബഹളം അവസാനിച്ചില്ല. ഇരിക്കാന്‍ വിസമ്മതിച്ച പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നു.
സഭാനടപടികള്‍ തുടര്‍ന്നുകൊണ്ടുപോവാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications