കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മദ്യനയം: മുഖ്യമന്ത്രി പ്രശ്നങ്ങള്‍ പരിഹരിക്കണം
തൃശൂര്‍: മദ്യനയം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്.
മദ്യനയത്തിന്റെ കാര്യത്തില്‍ സാമുദായികമായ ഭീഷണികള്‍ക്ക് വഴങ്ങരുത്. പുരോഹിതന്മാരെ മദ്യനയത്തില്‍ ഇടപെടാന്‍ അനുവദിക്കരുത്. മദ്യനയം വെച്ച് വര്‍ഗീയത കളിക്കാന്‍ ശ്രമിക്കുന്നവരെ നിയന്ത്രിക്കണം-കരുണാകരന് പറഞ്ഞു. ഡിസംബര്‍ 16 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയം സംബന്ധിച്ച് കെപിസിസിയുടെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെങ്കില്‍ സര്‍ക്കാര്‍ തല ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം. അത് ഉടന്‍ ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്.
ഈ സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്ത് കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഓരോ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നത്. കരുണാകരന് പറഞ്ഞു.