കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര പൊതുവിതരണനയത്തെ എതിര്‍ക്കും:മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുവിതരണ സമ്പ്രദായം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് സംസ്ഥാന പൊതുവിതരണ മന്ത്രി ജ-ി. കാര്‍ത്തികേയന്‍.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരാണ് ധാന്യങ്ങള്‍ സംഭരിച്ച് പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്നത്. എന്നാല്‍ ഇനി മുതല്‍ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യാനുള്ള ധാന്യങ്ങള്‍ അതാത് സംസ്ഥാനങ്ങള്‍ തന്നെ കണ്ടെത്തി സംഭരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

ഈ നിര്‍ദ്ദേശം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രിമാരുടെ സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തില്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ ഉറപ്പു നല്‍കിയതാണ്. ഈ ഉറപ്പിനു വിരുദ്ധമായ നീക്കമാണ് ഇപ്പോള്‍ കേന്ദ്രം നടത്തുന്നത്.

വിതരണം ചെയ്യാനുള്ള ധാന്യം മുഴുവന്‍ സംസ്ഥാനങ്ങള്‍ കണ്ടെത്തുകയെന്നത് തികച്ചും അപ്രായോഗികമണ്. അതിനാല്‍ ഈ തീരുമാനം നടപ്പാക്കുന്നതിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു പോരാടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X