എല്‍എന്‍ജി ഉപയോഗിച്ചാല്‍ കണ്ണൂര്‍ നിലയത്തിന് അനുമതി
തിരുവനന്തപുരം: നാഫ്തയ്ക്ക് പകരം ദ്രവീകൃത പ്രകൃതി വാതകം (എല്‍ എന്‍ ജി) ഇന്ധനമായി ഉപയോഗിക്കുകയാണെങ്കില്‍ കണ്ണൂര്‍ വൈദ്യുത നിലയത്തിന് അനുമതി നല്‍കിയേക്കും.
ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ചാല്‍ വൈദ്യുതി താരതമ്യേനകുറഞ്ഞ നിരക്കില്‍ ഉപഭോക്താവിന് നല്‍കാനാവുമെന്നും നാഫ്തയ്ക്ക് പകരം ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കാന്‍ തയ്യാറാണെങ്കില്‍ വൈദ്യുത നിലയത്തിന് അനുമതി നല്‍കാമെന്നുമാണ് യുഡിഎഫ് ഉന്നതാധികാര സമിതി നിര്‍ദേശിച്ചത്.
ദ്രവ പ്രകൃതി വാതകം ഉപയോഗിച്ചാല്‍ യൂണിറ്റിന് 2.75 രൂപയ്ക്ക് വൈദ്യുതി നല്‍കാമെന്നാണ് യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാാട്ടി.
അതേ സമയം കണ്ണൂരിലെ വൈദ്യുതി നിലയമില്ലാതെ തന്നെ 2006 വരെ സംസ്ഥാനത്തിന് വേണ്ട വൈദ്യതി ഉത്പാദിപ്പിക്കാനാവുമെന്നതാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ 50,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെ വ്യാവസായിക മേഖലയിലുണ്ടാക്കുന്ന യുഡിഎഫിന്റെ വാഗ്ദാനം പ്രാവര്‍ത്തികമാക്കണമെങ്കില്‍ കണ്ണൂര്‍ നിലയത്തിന് അനുമതി നല്‍കണമെന്ന നിലപാടിലാണ് യുഡിഎഫ്.












Click it and Unblock the Notifications