Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം തുടങ്ങി : ഓഫീസുകള്‍ ശൂന്യം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറച്ചതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഏകദേശം പൂര്‍ണ്ണമായിരുന്നു. ഓഫീസുകള്‍ എല്ലാം തന്നെ ശൂന്യമാണ്.

ഭരണ പ്രതിപക്ഷ സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നതുകൊണ്ട് ഓഫീസുകളില്‍ ആരും എത്തിയില്ലെന്ന് തന്നെ പറയാം. താത്കാലിക ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളില്‍ എത്തിയത്.

ചില സ്ഥലങ്ങളില്‍ ഓഫീസില്‍ കയറിയ താത്കാലിക ജീവനക്കാരെ സമരക്കാര്‍ അസഭ്യം പറഞ്ഞു.

തിരുവനന്തപുരത്തും ജില്ലാ തലസ്ഥാനങ്ങളിലും ജീവനക്കാര്‍ പ്രകടനം നടത്തി. ചെറു യോഗങ്ങളും സംഘടിപ്പിച്ചു. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായിരുന്നു യോഗങ്ങളില്‍ പ്രധാനം. തിരുവനന്തപുരത്ത് വിവിധ സംഘടനകള്‍ പ്രത്യേകം പ്രത്യേകമാണ് പ്രകടനങ്ങളും യോഗങ്ങളും നടത്തിയത്.കടുത്ത തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്നാണ് സംഘടനകളുടെ നിലപാട്.

ഇതിനിടെ തിരുവനന്തപുരം ഗസ്റ് ഹൗസില്‍ നിശ്ചയിച്ചിരുന്ന മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം തടസ്സപ്പെടുത്താനായി ഗേറ്റിനു മുന്നില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി. മന്ത്രിമാരെ ഗസ്റ് ഹൗസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതുകൊണ്ട് യോഗം വൈകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+