കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍സാറ്റ്-3സി വിജയകരമായി വിക്ഷേപിച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയുടെ മൂന്നാം തലമുറയില്‍പെട്ട വാര്‍ത്താവിനിമയഉപഗ്രഹമായ ഇന്‍സാറ്റ്-3സി വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ വിക്ഷേപണ വാഹനമായ ഏരിയാന-4 ഉപയോഗിച്ചാണ് ഇന്‍സാറ്റ്-3സി വിക്ഷേപിച്ചത്. ജനവരി 24 ശനിയാഴ്ച ഫ്രഞ്ച് ഗയാനയിലെ കൗരുവില്‍ നിന്നായിരുന്നു വിക്ഷേപണം.

54 മിനിട്ട് വൈകിയാണ് വിക്ഷേപണം നടന്നത്. 2,750 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തില്‍ 24 സി-ബാന്റ് ട്രാന്‍സ്പോണ്ടറുകളും ആറ് എക്സ്റ്റന്റഡ് സി-ബാന്റ് ട്രാന്‍സ്പോണ്ടറുകളും രണ്ട് എസ്-ബാന്റ് ട്രാന്‍സ്പോണ്ടറുകളും ഒരു മൊബൈല്‍ സര്‍വീസ് ട്രാന്‍സ്പോണ്ടറും ഉണ്ട്.

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് (ഐഎസ്ആര്‍ഒ) ഇന്‍സാറ്റ്-3സി രൂപപ്പെടുത്തിയത്. ഇന്‍സാറ്റ്-3സി ഇന്ത്യയുടെ വാര്‍ത്താവിനിമയ രംഗത്ത് ഒരു കുതിപ്പിന് സഹായകമാകും.

വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X