കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികളില്‍ പോഷകാഹാരക്കുറവ്

  • By Staff
Google Oneindia Malayalam News

കൊച്ചി : ഇടുക്കി-ഹൈറേഞ്ച് മേഖലയിലെ ആദിവാസികള്‍ കഠിനമായ പോഷാകാഹാരക്കുറവ് അനുഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. പരമ്പരാഗത ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകളിലേയ്ക്കുളള മാറ്റവും വനനശീകരണവുമാണ് ഇതിനു കാരണമെന്ന് പഠനം വെളിവാക്കുന്നു.

അടുത്തിടെ സമാപിച്ച സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ വെളിപ്പെടുത്തല്‍. ജില്ലയിലെ പരമ്പരാഗത ആദിവാസികളായ മലയരയന്‍, ഉളളാടന്‍, ഉരളി വിഭാഗങ്ങളില്‍ നടത്തിയ ആരോഗ്യ പഠനത്തെക്കുറിച്ചുളള പ്രബന്ധമാണിത്.

പ്രായപൂര്‍ത്തിയായ ആദിവാസികളില്‍ 75 ശതമാനവും ഭാരക്കുറവനുഭവിക്കുന്നു. 82 ശതമാനം കുട്ടികളും രൂക്ഷമായ പോഷകക്കുറവിന്റെ പിടിയിലാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഇവരില്‍ വളരെ കുറവാണ്. ആരോഗ്യവാനായ ഒരാളിന്റെ രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് 100 മില്ലി രക്തത്തില്‍ 13. 018ഗ്രാം ആണെങ്കില്‍ ഇവര്‍ക്ക് അത് വെറും 9.73 ആണ്. ആവശ്യമായതിലും വളരെക്കുറവ്. അതുകൊണ്ട് അനീമിയ ഇവിടെ വ്യാപകമാണ്.

12 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് ആവശ്യമായ ഭാരമില്ല. ഇതും പോഷകാഹാരത്തിന്റെ അഭാവമാണ്. സമീകൃതാഹാരം ഇവിടെ ലഭ്യമല്ലെന്നാണ് ആദിവാസികളുടെ ആഹാര രീതി വ്യക്തമാക്കുന്നത്.

ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകളിലേയ്ക്കുളള വ്യതിയാനം ഭക്ഷ്യ ദൗര്‍ലഭ്യത്തിനു കാരണമായി. മഴക്കാലത്ത് കിഴങ്ങുകളും ഇലക്കറികളും മുഖ്യമായി ഭക്ഷിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ അതൊന്നും ലഭ്യമല്ല. തല്‍ഫലമായി മഴക്കാലത്ത് ആദിവാസികള്‍ കൊടും പട്ടിണിയിലാണ്. കാട്ടുകിഴങ്ങുകള്‍ ദുര്‍ലഭമായത് വനനശീകരണം കാരണമാണ്.

പരമ്പരാഗതമായി ഭക്ഷിച്ചു വന്ന പോഷകസമൃദ്ധമായ തനത് വിഭവങ്ങള്‍ കിട്ടാതായത് ഒരു വര്‍ഗത്തിന്റെ നാശത്തിനു തന്നെ കാരണമാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു. സമീകൃതമായ ആഹാര രീതികള്‍ പരിചപ്പെടുത്താന്‍ ആദിവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

പ്രായ ലിംഗ ഭേദമില്ലാതെ വിവിധ വിഭാഗങ്ങളില്‍ നിന്നും 100 പേരെയാണ് പഠനത്തിന് തിരഞ്ഞെടുത്തത്. സാധാരണ മനുഷ്യരുടെ രക്തഗ്രൂപ്പില്‍ നിന്നും സവിശേഷമായ വ്യത്യാസം ആദിവാസികള്‍ക്കുണ്ടെന്ന് പഠനം കണ്ടെത്തി. നരവംശപരമായ കാരണങ്ങളായിരിക്കം ഇതിനും കാരണമെന്ന് കരുതുന്നു.

വയനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുളളത് ഇടുക്കിയിലാണ്. 1991ലെ സെന്‍സസനുസരിച്ച് ഇടുക്കിയിലെ ആദിവാസി ജനസംഖ്യ 50,269 ആണ്. കേരളത്തിലെ ആകെ ആകെ ഗോത്രജനതയുടെ 12.6 ശതമാനം. ഇതിലെ 47 ശതമാനവും വസിക്കുന്നത് സര്‍ക്കാരിന്റെ റിസര്‍വ് വനമേഖലയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X