• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീ ശ്രീ രവിശങ്കര്‍ മലചവിട്ടി

  • By Staff

ശബരിമല: ജീവനകലയുടെ ഉപജ്ഞാതാവായ ഗുരു ശ്രീശ്രീ രവിശങ്കര്‍ ശബരിമലയിലെത്തി. ശരണമന്ത്രങ്ങള്‍ അലയടിച്ച അന്തരീക്ഷത്തില്‍ ഫിബ്രവരി 16 ശനിയാഴച രാത്രി 8.30നായിരുന്നു രവിശങ്കര്‍ അയ്യപ്പദര്‍ശനം നടത്തിയത്.

നൂറുലധികം പേരടങ്ങുന്ന ശിഷ്യഗണങ്ങളും അദ്ദേഹത്തോടൊപ്പം മലചവിട്ടി. ആട്ടവും പാട്ടുമായി ആനന്ദം തിരതല്ലുന്ന അന്തരീക്ഷമായിരുന്നു ശബരിമലയില്‍. രവിശങ്കര്‍ ശബരിമലയില്‍ എത്തുന്നുവെന്ന വാര്‍ത്തകേട്ട് അദ്ദേഹത്തിന്റെ ശിഷ്യരും ആരാധകരുമായ വലിയൊരു ജനസഞ്ചയവും ശബരിമലയില്‍ എത്തിയിരുന്നു.

ദര്‍ശനത്തിനു ശേഷം തന്ത്രി കണ്ഠരര് മോഹനര്, മേല്‍ശാന്തി രാമന്‍നമ്പൂതിരി എന്നിവര്‍ അദ്ദേഹത്തിനു പ്രസാദം നല്കി. രവിശങ്കറിന്റെ വഴിപാടായി പുഷ്പാഭിഷേകവും നടന്നു. ഇതാദ്യമായാണ് രവിശങ്കര്‍ ശബരിമലയില്‍ എത്തുന്നത്. ശനിയാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രവിശങ്കര്‍ അദ്ദേഹത്തിന്റെ ഭക്തനായ കോട്ടയം കോടിമതയ്ക്കടുത്തുള്ള മണികണ്ഠന്റെ വീട്ടില്‍ നിന്നാണ് കെട്ടുനിറച്ചത്. തുടര്‍ന്ന് അഞ്ചുമണിയോടെ രവിശങ്കറും സംഘവും എരുമേലിയിലെത്തി. അവിടെ വലിയമ്പലത്തിലും ചെറിയമ്പലത്തിലും ദര്‍ശനം നടത്തി. വാവര് പള്ളിയും സന്ദര്‍ശിച്ചു.

ബാംഗ്ലൂരില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് നെടുമ്പാശേരിയില്‍ ഇറങ്ങിയത്. അദ്ദേഹത്തെ കാത്ത് പുഷ്പങ്ങളും ഹാരങ്ങളുമായി നൂറുകണക്കിന്ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. അവരവരുടെ മനസ്സിനുള്ളിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ കഴിയും. അതിന് ആളുകളെ സജ്ജരാക്കുന്ന യത്നമാണ് ആര്‍ട്ട് ഓഫ് ലിവിംഗ് - വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിച്ച രവിശങ്കര്‍ പറഞ്ഞു.

ഫിബ്രവരി 18 ഞായറാഴ്ച വൈകീട്ട് നാലിന് കൊച്ചി ജവഹര്‍ ലാല്‍ നെഹ്രുസ്റേഡിയത്തില്‍ നടക്കുന്ന മഹാസുദര്‍ശനക്രിയയ്ക്ക് രവിശങ്കര്‍ നേതൃത്വം നല്കും. ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സ് ചെയ്തവര്‍ക്ക് മാത്രമുള്ള ധ്യാനസംഗമമാണിത്. 37 രാജ്യങ്ങളില്‍ നിന്നുള്ള 250 വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ധ്യാനത്തില്‍ പങ്കെടുക്കും.

വൈകീട്ട് ആറിന് നടക്കുന്ന വിശ്വശാന്തി ധ്യാനത്തില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. ഈ സമ്മേളനത്തില്‍ ജനലക്ഷങ്ങളെ അദ്ദേഹം നേരിട്ടു ധ്യാനത്തിലേക്ക് നയിക്കും. വീടില്ലാത്തവര്‍ക്ക് വീടുനിര്‍മ്മിച്ചുകൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീടിന്റെ താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിക്കും.

ഫിബ്രവരി 19 ചൊവാഴ്ച രാവിലെ എട്ടിന് എറണാകുളം ശിവക്ഷേത്രത്തിലെത്തുന്ന രവിശങ്കറിനും പൂര്‍ണ്ണകുംഭത്തോടെ സ്വീകരണം നല്കും. കായംകുളത്തു നടക്കുന്ന ആനന്ദോത്സവത്തില്‍ പങ്കെടുക്കാന്‍ 10.30ന് കൊച്ചിയില്‍ നിന്നും തിരിക്കും. 21ന് തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് മടങ്ങിപ്പോകും. അദ്ദേഹം ഇത്രയും ദിവസം സംസ്ഥാനസര്‍ക്കാരിന്റെ അതിഥിയായിരിക്കും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more