കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തോക്യയാണ് പുരാതന സഭ : ശ്രേഷ്ഠ നിയുക്ത കതോലിക്ക

  • By Staff
Google Oneindia Malayalam News

തിരുവല്ല : യേശുവിലും വേദപുസ്കത്തിലും വിശ്വസിക്കുന്നവര്‍ക്ക് അന്തോക്യയെ തളളിപ്പറയാന്‍ കഴിയില്ലെന്ന് നിയുക്ത ശ്രേഷ്ഠ കാതോലിക്ക ഡോ. തോമസ് മാര്‍ ദിവാന്നാസിയോസ്.

തിരുവല്ല സിംഹാസന പളളിയങ്കണത്തില്‍ നടന്ന അന്തോക്യാ സിംഹാസന സ്ഥാപന ദിനാചരണത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പത്രോസേ, നീ പാറയാകുന്നു. പാറമേല്‍ ഞാന്‍ എന്റെ സഭ പണിയുമെന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ട്. മത്തായി സുവിശേഷം 16-ാം അദ്ധ്യായം ഉദ്ധരിച്ച് ഡോ. തോമസ് പറഞ്ഞു. പത്രോസിന്റെ സിംഹാസനം സഭയുടെ മഹത്വം കാത്തു സൂക്ഷിക്കുന്നുണ്ട്. അതിനാല്‍ അന്തോക്യയെ വേറിട്ടു ചിന്തിക്കുന്നത് അപ്പോസ്തല പാരമ്പര്യത്തെ തളളിപ്പറയുന്നതിന് തുല്യമാണ്.

പരുമലയില്‍ മാര്‍ച്ച് 20നു നടക്കുന്ന സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഏകപക്ഷീയമാണ്. ഇതിലെ പ്രഖ്യാപനങ്ങള്‍ പാത്രിയാക്കീസ് വിഭാഗത്തിന് സ്വീകാര്യമായിരിക്കുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റില്‍ ഓര്‍ത്തഡോക്സ് വിഭാഗം കൃത്രിമം കാട്ടിയെന്ന് ഡോ. തോമസ് ആരോപിച്ചു. കണ്യാട്ടുനിരപ്പ് പളളിയില്‍ 1188 കുടുംബങ്ങളാണുളളത്. ഇതില്‍ 12 പേര്‍ ഒഴിച്ചുളളവര്‍ പാത്രിയാക്കീസ് വിഭാഗത്തില്‍ പെട്ടവരാണ്. ഈ പളളിയില്‍ നിന്നും ഏഴുപേരുടെ ലിസ്റുണ്ടാക്കിയാണ് കാതോലിക്കാ ബാവ പട്ടികയിറക്കിയതെന്ന് ദിവാന്നിസിയോസ് കുറ്റപ്പെടുത്തി. അങ്കമാലി, കണ്ടനാട്, തൃശൂര്‍, കോട്ടയം, കൊച്ചി, മലബാര്‍ ഭദ്രാസനങ്ങളില്‍ യോഗം പോലും ചേരാതെയാണ് പ്രതിനിധിപ്പട്ടിക തയ്യാറാക്കിയത്.

കിഴക്കിന്റെ ഒക്കെയും വലിയ മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ ക്ലിമ്മീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്തോക്യാ സിംഹാസനത്തിന്റെ വേരുകള്‍ അറ്റുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്ലീഹമാരാല്‍ സ്ഥാപിതമായ ഏറ്റവും പുരാതനമായ ക്രൈസ്തവ സഭയാണ് സുറിയാനി സഭ. അന്തോക്യയോട് കൂറും വിശ്വാസവും എന്നും ഉണ്ടാകുമെന്നും മാര്‍ ക്ലിമ്മീസ് പറഞ്ഞു.

മാര്‍ച്ച് 20നു മുമ്പ് എല്ലാ ഇടവകകളിലും അന്തോക്യാ വിശ്വാസ സംരക്ഷണ സമിതി രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X