കോടതി വിധി അംഗീകരിയ്ക്കും: വി എച്ച് പി
ദില്ലി: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതു സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി വി എച്ച് പി അംഗീകരിയ്ക്കുമെന്ന് പ്രസിഡന്റ് അശോക് സിംഗാള്‍ പറഞ്ഞു.
കോടതി വിധി അംഗീകരിയ്ക്കുന്നതിനു പുറമേ തര്‍ക്ക പ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തുടരുന്നതും അംഗീകരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രശ്നത്തില്‍ വി എച്ച് പിയുടെ നിലപാട് ഫിബ്രവരി 27 ന് തന്നെ പ്രധാനമന്ത്രിയോട് വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച് ചില കാര്യങ്ങള്‍ കൂടി മാര്‍ച്ച് ഏഴ് വ്യാഴാഴ്ച പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
രാമക്ഷേത്ര പ്രശ്നത്തില്‍ വി എച്ച് പി കടും പിടിത്തം ഒഴിവാക്കുമെന്നാണ് അശോക് സിംഗാളിന്റെ ഈ പ്രസ്താവന വ്യക്തമാക്കുന്നത്. മാര്‍ച്ച് 19 മുതല്‍ എല്ലാദിവസവും അയോദ്ധ്യ പ്രശ്നത്തില്‍ വാദം കേള്‍ക്കാനുള്ള അലഹബാദ് ഹൈ കോടതിയുടെ തീരുമാനത്തെയും സിംഗാള്‍ സ്വാഗതം ചെയ്തു. അതിവേഗം പ്രശ്നം പരിഹരിയ്ക്കാന്‍ ഇത് സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു.
തര്‍ക്കപ്രദേശമല്ലാത്ത 43 ഏക്കര്‍ സ്ഥലം ക്ഷേത്രം പണിയ്ക്കായി തരണമെന്ന് തന്നെയാണ് ഇപ്പോഴും വി എച്ച് പി യുടെ നിലപാട്. അയോദ്ധ്യ പ്രശ്നം സര്‍ക്കാരും രാമ ജന്മ ഭൂമി ട്രസ്റും തമ്മിലാണ്. ഇതില്‍ മുന്നാമതൊരു കക്ഷിയില്ല. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ ഉദ്ദേശിച്ചുകൊണ്ട് സിംഗാള്‍ പറഞ്ഞു.
അയോദ്ധ്യയിലേയ്ക്ക് വരുന്ന രാംസേവകരെ തടയുന്നത് എത്രയും പെട്ടെന്ന് സര്‍ക്കാര്‍ അവസാനിപ്പിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications