മലയാളിയുടെ ജഡം ചെന്നൈ സ്റേഷനില്‍
ചെന്നൈ: കൊല്‍ക്കത്തയില്‍ കമ്പ്യൂട്ടര്‍ വില്പന നടത്തിവന്നിരുന്ന മലയാളിയുടെ ജഡം ചെന്നൈ റെയില്‍വേ സ്റേഷനില്‍ ഒരു പെട്ടിയില്‍ കണ്ടെത്തി.
കൊല്‍ക്കത്തയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ചെറുപുഴ പെരുങ്കുടല്‍ സ്വദേശി കുറുമ്പനാല്‍ സജി എന്ന കെ.എം. വര്‍ീസിന്റെ(35) ജഡമാണ് കണ്ടെത്തിയത്. ചെന്നൈ റെയില്‍വേ സ്റേഷന്‍ പ്ലാറ്റ്ഫോമില്‍ ഒരു പെട്ടിയിലാക്കിയ നിലയിലായിരുന്നു ജഡം.
ജഡം അഴുകിയ നിലയിലായിരുന്നു. ചെറുപുഴയില്‍ നിന്നെത്തിയ സജിയുടെ സഹോദരന്‍ ജോയ് ആണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊല്‍ക്കത്തയില്‍ നിന്നു വരുന്ന ചെന്നൈ മെയിലില്‍ നിന്നാണ് ഈ പെട്ടി സ്റേഷനില്‍ ഇറക്കിയതെന്ന് കരുതുന്നു. പാഴ്സല്‍ സാധനങ്ങള്‍ക്കൊപ്പമാണ് ചെന്നൈ റെയില്‍വേ സ്റേഷനില്‍ സജിയുടെ മൃതദേഹമടങ്ങിയ പെട്ടി കാണപ്പെട്ടത്. പെട്ടിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ചെന്നൈ പൊലീസ് പെട്ടി തുറന്നുനോക്കിയത്.
ജഡം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. മൃതദേഹം പൂര്‍ണ്ണമായും നഗ്നമായ നിലയിലാണ്. ഫിബ്രവരി 24 മുതല്‍ സജി കൊല്‍ക്കത്തയിലെ താമസസ്ഥലത്ത് നിന്നും അപ്രത്യക്ഷനായിരുന്നു. ഹോസ്റലില്‍ കാറില്‍ വന്ന ഏതാനും പേര്‍ക്കൊപ്പം സജി പുറത്തുപോയത് കണ്ടവരുണ്ട്.
കുറുമ്പനാല്‍ മാത്യു-തങ്കമ്മ ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനായ സജി ഒമ്പതുവര്‍ഷമായി കൊല്‍ക്കത്തയിലാണ്. കമ്പ്യൂട്ടര്‍ പാര്‍ട്സുകള്‍ വാങ്ങി അസംബ്ലിംഗ് നടത്തുന്ന കമ്പനി സ്വന്തമായി നടത്തിവരികയായിരുന്നു. അടുത്തിടെ സ്വന്തമായി ഒരു ഫ്ലാറ്റ് നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു.
കൊല്‍ക്കത്തയില്‍ സ്കൂളില്‍ ജോലിചെയ്യുന്ന സഹോദരി സിസ്റര്‍ വത്സയെ ഫിബ്രവരി അഞ്ചിന് സജി തന്നെയാണ് നാട്ടിലേക്ക് തീവണ്ടി കയറ്റിവിട്ടത്. അടുത്തദിവസം താന്‍ തന്നെ നാട്ടിലേക്കുവരുമെന്നും ഒന്നിച്ചുമടങ്ങാമെന്നും സജി വത്സയോട് പറഞ്ഞിരുന്നു. മാര്‍ച്ച് എട്ടിന് കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയ സിസ്റര്‍ വത്സ സജിയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.