കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംനസ്റി ഗുജറാത്തിലേക്ക്

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റി ഇന്റര്‍നാഷണല്‍ ഗുജറാത്തിലേക്ക് തിരിയുന്നു. 700 പേരുടെ ജീവനപഹരിക്കുകയും 90,000 പേരെ അനാഥരാക്കുകയും ചെയ്ത ഗുജറാത്തിലെ വര്‍ഗീയകലാപത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ആംനസ്റി ഇന്റര്‍നാഷണല്‍ ഗുജറാത്ത്സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

മാര്‍ച്ച് 29 വെള്ളിയാഴ്ചയാണ് ആംനസ്റി ഇന്റനാഷണല്‍ ഗുജറാത്ത് സര്‍ക്കാരിന് വിശദമായ നിവേദനം അയച്ചിരിക്കുന്നത്. അത്തരം ഒരു അന്വേഷണത്തിനുള്ള വ്യവസ്ഥകളെക്കുറിച്ച് ആംനസ്റി നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷസമുദായങ്ങള്‍ക്കും വീടുപേക്ഷിച്ച് ഓടിപ്പോയവര്‍ക്കും സഹായം ലഭ്യമാക്കാനും ആംനസ്റി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് നീതിനല്കാനും അനാഥരായവരെ സംരക്ഷിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്- ആംനസ്റി നിവേദനത്തില്‍ നിര്‍ദേശിച്ചു.

ഈ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായി, സ്വതന്ത്രമായി, വ്യക്തമായി അന്വേഷണം നടത്തിയില്ലെങ്കില്‍ അക്രമം നടത്തിയവര്‍ വീണ്ടും വീണ്ടും അത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്നും ആംനസ്റി മുന്നറിയിപ്പ് നല്കി.

ഗുജറാത്തിലെ അക്രമം ക്രൂരതയുടെ അതിരുകള്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദൃക്സാക്ഷികളും ദുരിതാശ്വാസപ്രവര്‍ത്തകരും പറയുന്നത് അക്രമങ്ങളില്‍ അധികവും മുന്‍കൂട്ടി ആസൂത്രണം ചെയ്തവയായിരുന്നു എന്നാണ്. അക്രമികളുമായി പൊലീസും സര്‍ക്കാരിന്റെ ഔദ്യോഗികവിഭാഗങ്ങളും കൈകോര്‍ത്തതായും ആരോപണമുണ്ട്. - ആംനസ്റി നിവേദനത്തില്‍ പറഞ്ഞു.

ഗുജറാത്തില്‍ വെറും 20 ദുരിതാശ്വാസക്യാമ്പില്‍ 50,000ല്‍പരം ആളുകള്‍ തിങ്ങിത്താമസിക്കുന്നതായും അറിയാന്‍ കഴിഞ്ഞു. 40,000ല്‍പരം ആളുകള്‍ നഗരത്തിലെ മറ്റു ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നതായി പറയപ്പെടുന്നു. ഈ ദുരിതാശ്വാസക്യാമ്പുകള്‍ക്ക് നേരെയും നേരിട്ട് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. - ആംനസ്റി നിവേദനം ചൂണ്ടിക്കാട്ടി.

ഇതോടെ ഗുജറാത്തിലെ വര്‍ഗീയകലാപം അന്താരാഷ്ട്രശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഗുജറാത്തില്‍ അധികാരമാറ്റത്തിന്റെ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X