സിമി നേതാവ് അറസ്റില്‍
ലഖ്നോ: ഉത്തര്‍പ്രദേശിലെ സിമി(സ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) നേതാവ് നോര്‍മന്‍ ബദ്രയെ അറസ്റുചെയ്തു. വര്‍ഗ്ഗീയവികാരം ഇളക്കിവിടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് നോര്‍മന്‍ ബദ്രയെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചാര്‍ബാഗ് റെയില്‍വേസ്റേഷനില്‍ വച്ച് റെയില്‍വേ പൊലീസാണ് ബദ്രയെ അറസ്റുചെയ്തത്. സിമി പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടയിലാണ് ബദ്ര പിടിയിലായതെന്ന് റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടറായ എ.കെ. സിംഗ് പറഞ്ഞു.
സിമിയുടെ ഉത്തര്‍പ്രദേശ് പ്രസിഡന്റായ ഷാഹിദ് ബദ്ര ഫലാഹി അറസ്റിലായതിനു ശേഷം ബദ്രയാണ് സംഘടനാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും സിംഗ് വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നോര്‍മന്‍ ബദ്ര മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയത്. അലിഗഡ് സര്‍വകലാശാലയില്‍ അറബിക്കില്‍ ഗവേഷണം നടത്തുകയാണ് നോര്‍മന്‍ ബദ്ര.