കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വാജ് പേയി ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിയ്ക്കും
ജമ്മു: മൂന്നുദിവസത്തെ കശ്മീര്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി വാജ്പേയി മേയ് 22 ബുധനാഴ്ച ശ്രീനഗര്‍ സന്ദര്‍ശിയ്ക്കും.
ചൊവാഴ്ച ജമ്മുവിലെത്തിയ വാജ്പേയി സൈനിക ആശുപത്രി സന്ദര്‍ശിച്ചു. അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന പ്രധാനമന്ത്രി ജനങ്ങളുടെ അഭിപ്രായം അറിയാനും ശ്രമിയ്ക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണം കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. കശ്മീരിലാകെ ആകാശക്കാവല്‍ വ്യോമസേന ശക്തമാക്കിയിട്ടുണ്ട്.