കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധത്തിന് സമയമായി: പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

കുപ്വാര: പാകിസ്ഥാനുമായി നിര്‍ണ്ണായകയുദ്ധത്തിന് സമയമായെന്ന് പ്രധാനമന്ത്രി വാജ്പേയി. മെയ് 22 ബുധനാഴ്ച കശ്മീരിലെ കുപ്വാരയില്‍ എത്തിയ വാജ്പേയി സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു.

ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. ഇന്ത്യയെ സമൃദ്ധയിലെത്തിക്കാന ആഗ്രഹിക്കുന്നു. പക്ഷെ ഞങ്ങള്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഞങ്ങള്‍ ഈ യുദ്ധം ജയിക്കും. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. - വാജ്പേയി പറഞ്ഞു. വാജ്പേയിയുടെ പ്രസംഗം കേള്‍ക്കാന്‍ അതിര്‍ത്തിയില്‍ നിന്നും ആയിരം സൈനികര്‍ കുപ്വാരയില്‍ എത്തിയിരുന്നു. ഇന്ത്യ-പാക് അതിര്‍ത്തിയുടെ തൊട്ടടുത്താണ് കുപ്വാര.

നിഴല്‍യുദ്ധത്തിലൂടെ ഇന്ത്യയുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. ഇന്ത്യയുടെ ക്ഷമയ്ക്ക് അതിരുണ്ടെന്നും പാകിസ്ഥാന്‍ മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്ക് നേരെ വെല്ലുവിളികള്‍ വലിച്ചെറിയപ്പെട്ടതാണ്. ഞങ്ങള്‍ ആ വെല്ലുവിളികളെ സ്വീകരിച്ചു. ഞങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ലോകരാഷ്ട്രങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷെ അവര്‍ അക്കാര്യം തുറന്നു പറയാന്‍ തയ്യാറല്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് സ്വയം സംരക്ഷിക്കേണ്ടി വന്നിരിക്കുന്നു. ഞങ്ങള്‍ അതിന് ഒരുങ്ങിക്കഴിഞ്ഞു- വാജ്പേയി അഭിപ്രായപ്പെട്ടു.

എന്റെ ഈ സന്ദര്‍ശനം ചിലതിന്റെ സൂചനയാണ്. അയല്‍രാജ്യം ഇക്കാര്യം മനസ്സിലാക്കിയാലും ഇല്ലെങ്കിലും, ലോകരാഷ്ട്രങ്ങള്‍ കണക്കിലെടുത്താലും ഇല്ലെങ്കിലും ചരിത്രം ഇത് രേഖപ്പെടുത്തും. ഞങ്ങള്‍ അതില്‍ വിജയത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കും.- വാജ്പേയി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X