കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെസ്റിന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം

  • By Super
Google Oneindia Malayalam News

ദില്ലി: രണ്ടാം ഏകദിനത്തില്‍ വെസ്റിന്‍ഡീസ് ഇന്ത്യയെ ഏഴുവിക്കറ്റിന് തോല്പിച്ചു. ഇതോടെ ഏകദിനപരമ്പര ഇരുകൂട്ടരും ഓരോ കളി ജയിച്ച് സമനിലയിലായിരിക്കുകയാണ്. ഇനി ഒരു ഏകദിനം കൂടി ബാക്കിയുണ്ട്.

മഴതടസ്സപ്പെടുത്തിയതിനാല്‍ 25 ഓവറായി പരിമിതപ്പെടുത്തിയ കളിയില്‍ ഇന്ത്യ 123 റണ്‍സെടുത്തു. മറുപടി ബാറ്റിംഗാരംഭിച്ച വെസ്റിന്‍ഡീസ് 23 ഓവറില്‍ ലക്ഷ്യം കണ്ടു. വെറും 67 പന്തുകളില്‍ നിന്ന് 84 റണ്‍സെടുത്ത വെസ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ആണ് ഇന്ത്യയുടെ അന്തകനായത്. ഹിന്‍ഡ്സ് 35 പന്തുകള്‍ നേരിട്ട് 30 റണ്‍സെടുത്തു.

തോളിന് പരിക്കേറ്റതുമൂലം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചില്ല. സച്ചിന്റെ അഭാവം ശരിക്കും നിഴലിച്ചുകണ്ടു. അതിവേഗം തകര്‍ന്നുവീഴുന്ന ഇന്ത്യന്‍ ബാറ്റിംഗ്നിരയെയാണ് ട്രിനിഡാഡില്‍ കണ്ടത്. ഓപ്പണ്‍ ചെയ്ത വീരേന്ദ്ര സെവാഗ് ആദ്യ ഓവറില്‍ പുറത്തായി. പിന്നീട് ദിനേഷ് മോംഗിയയും സൗരവ് ഗാംഗുലിയും ചേര്‍ന്ന് പിടിച്ചുനില്ക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം ദിനേഷ് മോംഗിയ പുറത്തായി. തുടര്‍ന്ന് ഇന്ത്യയുടെ തകര്‍ച്ചയായിരുന്നു കണ്ടത്. സച്ചിന് പകരമിറങ്ങിയ ലക്ഷ്മണും യുവരാജും അതിവേഗം പുറത്തായി. ലക്ഷ്മണ്‍ റണ്ണൗട്ടായി.

39പന്തില്‍ നിന്നും 44 റണ്‍സെടുത്ത ഗാംഗുലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രാഹുല്‍ ദ്രാവിഡ് ഹൂപ്പറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. മുഹമ്മദ് കൈഫ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വെറും 123 റണ്‍സിന് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X