കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കാരെ തുറന്നു കാട്ടണമെന്ന് തേജ്പാല്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : പൊതുസമ്പത്ത് കട്ടുമുടിക്കുന്നവരെ തുറന്നു കാണിക്കുക എന്നതാകണം മാദ്ധ്യമങ്ങളുടെ ലക്ഷ്യമെന്ന് തെഹല്‍ക്ക ചീഫ് തരുണ്‍ തേജ്പാല്‍.

ധൈര്യത്തോടും കൗശലത്തോടും കൂടി വേണം രാഷ്ട്രീയക്കാരനോട് ഇടപെടേണ്ടത്. അവരുമായി അടുത്തിടപഴകുന്നത് സൂക്ഷിച്ചു വേണം. ഒരു പരിധിയ്ക്കപ്പുറം ബന്ധം രാഷ്ട്രീയക്കാരനുമായുണ്ടായാല്‍ അയാളെ തുറന്നെതിര്‍ക്കുന്നതിന് കഴിയാതെ പോകുമെന്ന് തേജ്പാല്‍ ചൂണ്ടിക്കാട്ടി.

എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തിയും കൗശലവും ഉപയോഗിച്ച് എതിര്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ എപ്പോഴും ശ്രമിക്കും. ഈ സാഹചര്യത്തില്‍ മാദ്ധ്യമങ്ങളാണ് ജനങ്ങളുടെ അവശേഷിയ്ക്കുന്ന പ്രതീക്ഷ. ഏറെ വിചിത്രങ്ങളായ രാഷ്ട്രീയജീവികളുമായാണ് തങ്ങള്‍ ഇടപെടുന്നതെന്ന് നാം തിരിച്ചറിയണം. അതിനനുസരിച്ച് തന്ത്രങ്ങളില്‍ മാറ്റം വരുത്തണമെന്നും തേജ്പാല്‍ പറഞ്ഞു.

ഉന്നതങ്ങളില്‍ നടക്കുന്ന ആസുത്രിതവും സംഘടിതവുമായ അഴിമതി തുറന്നു കാട്ടി എന്നതാണ് തെഹല്‍ക്കയുടെ നേട്ടമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭരണത്തിലിരിക്കുന്നത് മറ്റാരെങ്കിലും ആയിരുന്നെങ്കിലും തെഹല്‍ക്കയുടെ രീതി ഇതു തന്നെയാകുമായിരുന്നു.

എന്നാല്‍ ഓപ്പറേഷന്‍ വെസ്റ് എന്‍ഡിനു ശേഷം തെഹല്‍ക്കയും ജീവനക്കാരും കടുത്ത പ്രതിസന്ധികള്‍ നേരിടുകയാണ്. സര്‍ക്കാര്‍ അഴിച്ചു വിട്ട പ്രചരണ കോലാഹലത്തിന്റെ ഇരകളായി തെഹല്‍ക്ക. ഐഎസ്ഐയുടെയും ദാവൂദ് ഇബ്രാഹിമിന്റെയും ആളുകളെന്നാണ് തങ്ങളെ മുദ്രകുത്തിയത്.

തെഹല്‍ക്കയില്‍ മുതല്‍മുടക്കാന്‍ വന്നവരെല്ലാം പിന്മാറി. ജീവനക്കാര്‍ക്ക് ആറുമാസമായി ശമ്പളം നല്‍കുന്നില്ലെന്നും തെഹല്‍ക്ക മേധാവി വെളിപ്പെടുത്തി. എന്നാലും ജനങ്ങള്‍ അര്‍പ്പിയ്ക്കുന്ന വിശ്വാസം പൂര്‍ത്തിയാക്കാന്‍ മുന്നോട്ടു പോകും.

തെഹല്‍ക്ക തുറന്നു കാട്ടിയവരെല്ലാം ഇന്നും ഉന്നത സ്ഥാനങ്ങളില്‍ തന്നെ തുടരുന്നത് ഇതൊരു പാഴ്ശ്രമമായിരുന്നു എന്നതിന് തെളിവല്ലേ എന്ന ചോദ്യത്തിന് തേജ്പാല്‍ ഇങ്ങനെ മറുപടി പറഞ്ഞു, ഞങ്ങളുടെ പരിശ്രമത്തിന്റെ ഫലം സമൂഹത്തെയാകെ ഉണര്‍ത്തുന്നതാവും. ഞങ്ങള്‍ തുടങ്ങി വച്ചതിന് വരും നാളുകളില്‍ ആക്കം കൂടും.

ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ നടത്തിയത് മണ്ടത്തരമായെന്ന് തേജ്പാല്‍ പറഞ്ഞു. ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ അധിനിവേശ കശ്മീര്‍ ധൈര്യമായി ആക്രമിക്കാമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X