കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലുകൊണ്ടുള്ള കണ്ണീര്‍ നിലച്ചപ്പോള്‍...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ ഷാജഹാന്റെ കണ്ണിര്‍ക്കല്ലുകള്‍ നിലച്ചു. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ എലൈറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ജോര്‍ജ്ജിനും പ്രകാശിനും ഇത് സാഫല്യത്തിന്റെ നിമിഷം.

ഒട്ടേറെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞ ശേഷമാണ് ഷാജഹാന്‍ മനോരോഗവിദഗ്ധരായ ജോര്‍ജ്ജിന്റെയും പ്രകാശിന്റെയും മുന്നിലെത്തിയത്.രോഗിയായ 13 കാരന്‍ ഷാജഹാന്റെ കണ്ണില്‍ നിന്നും കണ്ണീരിന് പകരം കല്ലുകളൊഴുകുന്നതുകണ്ട് ഡോക്ടര്‍മാര്‍ പകച്ചു. വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാനാകാത്ത രോഗലക്ഷണം. ഷാജഹാന്‍ ചുമയ്ക്കുമ്പോഴാകട്ടെ വായില്‍ നിന്നും പറന്നുവരുന്നത് മണ്ണ്.

ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഏതോ ഓര്‍മ്മകള്‍ കുട്ടിയെ വേട്ടയാടുന്നതായി മനസ്സിലായി- ഡോ. ജോര്‍ജ്ജ് പറയുന്നു. ഓര്‍മ്മപോകുന്ന നിമിഷത്തില്‍ കുട്ടി അറിയാതെ ചെറിയകല്ലുകള്‍ കണ്ണില്‍ ഇടുകയാണ്. ഓര്‍മ്മവരുമ്പോള്‍ കണ്ണില്‍ നിന്നും കുട്ടി ആ കല്ലുകള്‍ പെറുക്കിയെടുക്കുന്നു. ഇതാണ് വാര്‍ത്തകളില്‍ വന്ന കണ്ണീര്‍ മഴയ്ക്ക് അടിസ്ഥാനം- ജോര്‍ജ്ജ് പറഞ്ഞു. കണ്ണില്‍ നിന്നും കണ്ണീരിന് പകരം കല്ലുകളും ചുമക്കുമ്പോള്‍ വായില്‍ നിന്നും മണ്ണും വരുന്ന ഷാജഹാന്‍ വിചിത്രരോഗം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമ്മയുടെ ആകസ്മിക മരണമാണ് ഷാജഹാനെ വേട്ടയാടിയിരുന്നത്. വീട്ടിലെ കിണറ്റില്‍ കാല്‍തെറ്റി വീണാണ് ഷാജഹാന്റെ അമ്മ മരിച്ചത്. കണ്ണില്‍ ഇടുന്ന കല്ലുകളില്‍ പറ്റിയ പൊടിയാണ് പിന്നീട് വായിലൂടെ ചുമയ്ക്കുമ്പോള്‍ മണ്ണായി പുറത്തുവരുന്നതെന്നും ഡോ. ജോര്‍ജ്ജും ഡോ. പ്രകാശും കണ്ടെത്തി. ഹിപ്നോട്ടിസ്, ആയുര്‍വേദം, അലോപ്പതി എന്നീ മൂന്ന് വഴികളും ഒന്നിച്ച് പരീക്ഷിച്ചാണ് ഡോക്ടര്‍മാര്‍ ഷാജഹാനെ സുഖപ്പെടുത്തിയത്.

ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് സത്യമായും എനിക്കറിയില്ലായിരുന്നു- രോഗം ഭേദമായ ശേഷം വാര്‍ത്ത ലേഖകരോട് ഷാജഹാന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X