കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലാമകള്‍ വംശനാശ ഭീഷണിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : കടലാമകള്‍ വംശനാശ ഭീഷണി നേരിടുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. എം. രാജഗോപാലന്‍.

150 വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യമുളളവയാണ് കടലാമകള്‍. എന്നാല്‍ മനുഷ്യന്റെ വിവേചന രഹിതമായ പ്രവൃത്തി ഈ ജന്തു വര്‍ഗത്തെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഹിന്ദു പുരാണമനുസരിച്ച് ഏറെ പ്രാധാന്യമുളള ജീവി വര്‍ഗമാണ് കടലാമകള്‍. ഇന്ന് ഇവയുടെ സംരക്ഷണം സമുദ്ര ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ചുമതലയാണെന്ന് മത്സ്യ പരിസ്ഥിതി മാനേജ്മെന്റ് വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റാണ് ഡോ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

എല്ലാ കടല്‍ത്തീരങ്ങളിലും കാണപ്പെടുന്നവയാണ് കടലാമകള്‍. ആര്‍ട്ടിക് വൃത്തം മുതല്‍ ടാന്‍സ്മാനിയ വരെയുളള തീരപ്രദേശങ്ങളില്‍ ഇവയെ കാണാം. കരയിലാണ് കടലാമ മുട്ടയിടുന്നത്. വംശം നിലനിര്‍ത്താനായി മുട്ടയിടുന്ന കടലാമയുടെ സ്വഭാവമാണ് അതിന്റെ വംശനാശത്തിന് കാരണമാകുന്നതെന്ന് ഡോ. രാജഗോപാലന്‍ പറഞ്ഞു.

കടലാമ കരയിലാണ് മുട്ടയിടുന്നത്. കടല്‍ത്തീരങ്ങളില്‍ മുട്ടയിടാനെത്തുന്ന ആമകളെയും അവയുടെ മുട്ടയും മനുഷ്യന്‍ കൈക്കലാക്കും. ആമയെ കൊന്നും മുട്ട കവര്‍ന്നും ഈ ജീവി വര്‍ഗത്തെ നിശേഷം നശിപ്പിക്കുകയാണ് മനുഷ്യര്‍.

വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെടുന്ന വര്‍ഗമാണ് കടലാമകളെങ്കിലും നിയമം കര്‍ശനമായി നടപ്പാക്കാത്തതാണ് വംശനാശത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തീരദേശവാസികളെ ബോധ്യപ്പെടുത്തിയാലേ വികസനം ശരിയായ അര്‍ത്ഥത്തില്‍ ഉണ്ടാവുകയുളളൂ എന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X