കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഭവനഭേദനം പെരുകുന്നു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഭവനഭേദനവും മോഷണവും പെരുകിവരുന്നു. ഭവനഭേദനങ്ങള്‍ ആവര്‍ത്തിക്കുന്നത് നഗരവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

ജൂണ്‍ മാസത്തിലെ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 30 ഭവനഭേദനങ്ങളും 16 മോഷണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നഗരത്തിലെ ഉള്‍പ്രദേശങ്ങളിലും ഹൗസിംഗ് കോളനികളിലുമാണ് കൂടുതലായും മോഷണമായും നടക്കുന്നത്. മഴക്കാലമായതോടെ മോഷണം കൂടിയിട്ടുണ്ട്.

എലത്തൂര്‍, പാവങ്ങാട്, കുന്നമംഗലം, ചെറുവണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി മുതല്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത് കര്‍ശനമാക്കിയിരിക്കുകയാണ്. ഹൗസിംഗ് കോളനികളിലും ഷോപ്പിംഗ് കോപ്ലംക്സുകളിലും പരിശോധന ശക്തമാണ്.

അയല്‍ജില്ലകളില്‍ നിന്ന് കുറ്റവാളികള്‍ കോഴിക്കോടെത്തുന്നത് നിരീക്ഷിക്കുന്നതിനായി രണ്ട് അസിസ്റന്റ് കമ്മിഷണര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. കുറ്റവാളികളില്‍ അമ്പത് ശതമാനം പേരും മലപ്പുറം ജില്ലയില്‍ നിന്നാണെത്തുന്നതെന്ന് കോഴിക്കോട് പൊലീസ് കമ്മിഷണര്‍ സഞ്ജിവ് പത്ജോഷി പറഞ്ഞു. ഇതിനകം അറസ്റ് ചെയ്തിട്ടുള്ള 42 പേരില്‍ പകുതി പേരും മലപ്പുറത്തു നിന്നുള്ളവരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X