കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടപ്പനയില്‍ സംഘര്‍ഷം തുടരുന്നു

  • By Staff
Google Oneindia Malayalam News

കട്ടപ്പന : അക്രമാസക്തമായ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിഷേധ മാര്‍ച്ചിനെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേയ്ക്ക് വെടിവച്ചതിനെ തുടര്‍ന്ന് കട്ടപ്പനയിലുണ്ടായ സംഘര്‍ഷാവസ്ഥ തുടരുന്നു.

ശനിയാഴ്ച രാവിലെ ടൗണില്‍ കട്ടപ്പന സി. ഐ. ഹരിദാസിന്റെ നേതൃത്വത്തില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. എസ്. പിയുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷാ സന്നാഹം സ്ഥലത്തുണ്ട്.

വെളളിയാഴ്ച രാവിലെ കട്ടപ്പന ടൗണില്‍ വച്ച് ഒരു വഴിയാത്രക്കാരനെ ഓട്ടോ ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിയ്ക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരന്‍ ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഓട്ടോ ഡ്രൈവറെ പൊലീസുകാരന്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ഉച്ചകഴിഞ്ഞ് ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റേഷനിലേയ്ക്ക് പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനക്കാര്‍ പൊലീസ് സ്റേഷനിലേയ്ക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിയ്ക്കുകയും കല്ലെറിയുകയും ചെയ്തതോടെയാണ് ആകാശത്തേയ്ക്ക് നിറയൊഴിക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. പ്രകടനക്കാരുടെ കല്ലേറില്‍ ഏതാനും പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X