കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ : 12 പേരെ സസ്പെന്‍ഡു ചെയ്തെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വിവാദമായ പെരിയ മരം മുറിക്കല്‍ പ്രശ്നത്തില്‍ 12 ഫോറസ്റ് ഉദ്യേഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി വനം മന്ത്രി കെ. സുധാകരന്‍ നിയമസഭയെ അറിയിച്ചു.

വടക്കേ വയനാട് ഡിവിഷണല്‍ ഫോറസ്റര്‍ ഓഫീസര്‍ അടക്കമുളളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മരം മുറിക്കലിനെക്കുറിച്ച് സി. ബി. ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കെ. എ. ചന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഫോറസ്റ് വിജിലന്‍സും റവന്യൂ ഇന്റലിജന്‍സും പ്രത്യേകമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വടക്കേ വയനാട്ടിലെ പെരിയ സര്‍ക്കാര്‍ വനത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് വന്‍തോതില്‍ അനധികൃതമായി മരം മുറിച്ചു കടത്തിയത്. മുന്‍ വനം മന്ത്രി കെ. ഇ. ഇസ്മായിലിനടക്കം സംഭവത്തില്‍ പങ്കുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.

മരം മുറിക്കാന്‍ കൂട്ടിനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഫോറസ്റ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. വ്യാജ രേഖകള്‍ ചമച്ച് സര്‍ക്കാര്‍ വനഭൂമിയുടെ അധികാരം കൈവശപ്പെടുത്താന്‍ കൂട്ടു നിന്നതിനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അടക്കമുളള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല. ഹെക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും കൂടുതല്‍ നടപടികളെന്ന് അദ്ദേഹം പറഞ്ഞു.

2001 നവംബറിലാണ് കേസ് സി. ബി. ഐയെ ഏല്‍പ്പിയ്ക്കണമെന്ന് ഹൈക്കോടതി വിധിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X