കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളളക്കണക്ക് കാട്ടി വഞ്ചിച്ചെന്ന് ഇന്‍ഫാം

  • By Staff
Google Oneindia Malayalam News

കൊച്ചി : കളളക്കണക്ക് കാണിച്ച് റബര്‍ ബോര്‍ഡ് കേന്ദ്രത്തെയും കര്‍ഷകരെയും കബളിപ്പിച്ചെന്ന് ഇന്‍ഫാം.

ഉല്‍പാദനത്തിന്റെയും ശേഖരത്തിന്റെയും കണക്കാണ് റബര്‍ ബോര്‍ഡ് പെരുപ്പിച്ച് കാണിച്ചതെന്ന് ഇന്‍ഫാം നേതാക്കളായ ഫാ. മാത്യു വടക്കേമുറിയും ഡോ. എം. സി. ജോര്‍ജും ജൂലായ് 19 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മെയ് മാസത്തില്‍ ബോര്‍ഡ് പുറത്തിറക്കിയ കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി നിരക്കുന്നതല്ല. 2002 മാര്‍ച്ച് വരെ 1.90 ലക്ഷം ടണ്‍ റബര്‍ ശേഖരമുണ്ടെന്നാണ് ബോര്‍ഡ് അവകാശപ്പെട്ടത്. അതില്‍ 59,580 ടണ്‍ വ്യവസായികളുടെ കൈയിലാണെന്നും ബോര്‍ഡ് വെളിപ്പെടുത്തി. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഇന്‍ഫാം നേതാക്കള്‍ ആരോപിച്ചു.

ടയര്‍ നിര്‍മ്മാതാക്കളുടെ അഭിപ്രായത്തില്‍ നാലു ദിവസത്തേയ്ക്ക് ആവശ്യമായ റബര്‍ മാത്രമാണ് അവര്‍ ശേഖരിക്കുന്നത്. പ്രതിദിനം 1000 ടണ്‍ റബറാണ് അവര്‍ ഉപയോഗിക്കുന്നത്. വസ്തുത ഇതായിരിക്കെ 60,000ത്തോളം ടണ്‍ റബര്‍ ടയര്‍ നിര്‍മ്മാതാക്കളുടെ കൈവശമുണ്ടെന്ന് ബോര്‍ഡ് പറയുന്നത് കളളമാണെന്ന് ഇന്‍ഫാം നേതാക്കള്‍ ആരോപിച്ചു.

രാജ്യത്ത് റബറിന്റെ അധിക ശേഖരമില്ല. റബര്‍ അധികമാണെന്ന് പറയുമ്പോഴാണ് 50,000 ടണ്ണിന്റെ റെക്കോഡ് ഇറക്കുമതി കഴിഞ്ഞ വര്‍ഷം നടന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

റബര്‍ ഉല്‍പാദനത്തിന്റെ 85 ശതമാനവും ചെറുകിട കര്‍ഷകരുടേതാണ്. ഒരാഴ്ച പോലും റബര്‍ ശേഖരിക്കാനുളള സാമ്പത്തിക സ്ഥിതിയില്ലാത്തവരാണ് അവരെന്നും ഇന്‍ഫാം നേതാക്കള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X