കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്കോര്‍ട്ട് വണ്ടിയെ ഓവര്‍ടേക്ക് ചെയ്താല്‍...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിയ്ക്കോ സ്പീക്കര്‍ക്കോ അതുപോലെയുള്ള വിവിഐപിമാര്‍ക്കോ എസ്കോര്‍ട്ടായി ഓടുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാമോ? നിയമപുസ്തകത്തില്‍ പറയുന്നതെന്താണെങ്കിലും, കേരളത്തില്‍ അത് പാടില്ല. അതിന് ശ്രമിച്ചാല്‍ കിട്ടുന്നത് പൊലീസിന്റെ തെറിയഭിഷേകവും വിരട്ടലും.

സാമൂഹ്യപ്രവര്‍ത്തകനായ മൈത്രേയനാണ് കഴിഞ്ഞ ദിവസം ഈ ദുരനുഭവമുണ്ടായത്. മൈത്രേയന്‍ ഇത് സംബന്ധിച്ച് സൗത്ത് സോണ്‍ ഐജിയ്ക്ക് പരാതി നല്കി.

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരു അടുത്ത ബന്ധുവിന്റെ ശവസംസ്കാരച്ചടങ്ങിന് ഒരു ബന്ധുവിന്റെ കാറില്‍ പോകുകയായിരുന്നു മൈത്രേയന്‍. വെമ്പായത്തിനടുത്ത് വച്ച് ഇവരുടെ കാര്‍ സ്പീക്കര്‍ക്ക് എസ്കോര്‍ട്ടായി ഓടുന്ന വാഹനത്തെ മറികടന്നു. സ്പീക്കറുടെ കാറും എസ്കോര്‍ട്ട് കാറുകളും വളരെ സാവധാനമാണ് പൊയ്ക്കൊണ്ടിരുന്നത്. ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ തിരക്കുള്ളത് കൊണ്ട് പൊലീസ് എസ്കോര്‍ട്ട് കാറിനെ മറികടക്കുകയായിരുന്നുവെന്ന് മൈത്രേയന്‍ പറയുന്നു. എന്നാല്‍ ഇത് എസ്കോര്‍ട്ട് കാറിലെ പൊലീസുകാര്‍ക്ക് രസിച്ചില്ല. ക്ഷുഭിതരായ പൊലീസുകാര്‍ ഉറക്കെ ഭീഷണിപ്പെടുത്തുകയും വിരട്ടുകയും ചെയ്തു. എന്നാല്‍ മൈത്രേയന്‍ കാര്‍ നമ്പര്‍ കുറിക്കുന്നത് കണ്ടപ്പോള്‍ പൊലീസുകാര്‍ ഇവരുടെ കാറിനെ പോകാന്‍ അനുവദിച്ചു.

മന്ത്രിയ്ക്ക് എസ്കോര്‍ട്ട് പോകുന്ന വാഹനത്തെ ഒരു സാധാരണപൗരന് ഓവര്‍ടേക്ക് ചെയ്യാമോ എന്നതാണ് മൈത്രേയന്‍ ഉയര്‍ത്തുന്ന ചോദ്യം. ഒരു പൗരന്‍ എന്ന നിലയ്ക്ക് തന്റെ മൗലികാവകാശത്തിനും അന്തസ്സിനും കനത്ത ആഘാതമായിരുന്നു ഈ സംഭവമെന്നും മൈത്രേയന്‍ വിശദീകരിക്കുന്നു.

വിഐപികള്‍ക്ക് സുരക്ഷ നല്കുന്നു എന്ന പേരില്‍ പൊലീസുകാര്‍ എങ്ങിനെയാണ് സാധരണക്കാരന്റെ മേല്‍ കടന്നാക്രമിക്കുന്നതെന്നതിന്റെ ഉദാരഹണമാണ് ഈ സംഭവം. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദിയായ പൊലീസുദ്യോഗസ്ഥനെ ശിക്ഷിക്കണമെന്നും മൈത്രേയന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

പിറ്റേദിവസം ഇതേ എസ്കോര്‍ട്ട് വാഹനം ഒരു വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. ഇടിച്ചുവീഴ്ത്തിയെന്ന് മാത്രമല്ല, കാര്‍ നിര്‍ത്താതെ ഓടിച്ചുപോയെന്നും മൈത്രേയന്‍ ആരോപിക്കുന്നു.

മൈത്രേയന്റെ പരാതി കിട്ടിയാല്‍ ഉടനെ ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി ലക്ഷ്മണന്‍ പറഞ്ഞു. പൊലീസ് എസ്കോര്‍ട്ട് വാഹനം വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ സംഭവത്തെക്കുറിച്ചും അന്വേഷിക്കുമെന്നും റൂറല്‍ എസ്പി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X