കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യതിരുവിതാംകൂറില്‍ കളളനോട്ട് വ്യാപകം

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട : മധ്യതിരുവിതാംകൂറില്‍ കളളനോട്ടുകളും കളളനാണയങ്ങളും വ്യാപകമാകുന്നു.

500, 100, 10 രൂപാ നോട്ടുകളും അഞ്ചു രൂപയുടെ നാണയങ്ങളുമാണ് വ്യാപകമായിരിക്കുന്നത്. സീതത്തോട്, കലഞ്ഞൂര്‍, കോന്നി മുതലായ മലയോര മേഖലകളിലും കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി ബെല്‍റ്റിലുമാണ് കളളനോട്ട് പ്രചരിച്ചിരിക്കുന്നത്.

ജൂലായ് മധ്യം വരെ കോഴഞ്ചേരിയ്ക്കടുത്തുളള പുല്ലാട്ട് ഒരു കളളനോട്ട് പ്രസ് നടത്തിയിരുന്നതായി അറിവായിട്ടുണ്ട്. പൊതുജനങ്ങള്‍ പൊലീസില്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് നോട്ടടിക്കുന്ന അച്ച് ഒരു ഓട്ടോറിക്ഷയില്‍ കയറ്റി അജ്ഞാതസ്ഥലത്തേയ്ക്ക് കടത്തിയതായി അവര്‍ പറയുന്നു. പുല്ലാട്, കവിയൂര്‍, വളളംകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കളളനോട്ട് സംഘം പ്രവര്‍ത്തിക്കുന്നത്.

എറണാകുളത്തുളള പ്രത്യേക അന്വേഷണസംഘം അന്വേഷണത്തിന്റെ ഭാഗമായി പുല്ലാടും പരിസര പ്രദേശവും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയിട്ടും അന്വേഷണം നടത്താന്‍ വൈകിയതാണ് സംഘം രക്ഷപെടാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു പാതിരിയടക്കം നാലുപേരാണ് സംഘത്തിലുളളതെന്ന് സൂചനയുണ്ട്.

കളളുഷാപ്പുകള്‍, ബാറുകള്‍, ചന്ത എന്നിവിടങ്ങളിലാണ് നോട്ട് മാറുന്നത്. തിരുവല്ലയിലെ ഒരു പഴക്കച്ചവടക്കാരനില്‍ നിന്നും പിടിച്ചെടുത്ത 500 രൂപയുടെ കളളനോട്ടുകള്‍ തിരുവല്ല പൊലീസ് തടഞ്ഞു വച്ചിരുന്നു. സ്വകാര്യ ബസുകളില്‍ നിന്നും റോഡു വക്കില്‍ നിന്നുമൊക്കെ കളളനോട്ടുകള്‍ കണ്ടെടുത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ശക്തമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകാത്തത് കളളനോട്ട് സംഘത്തിന് പ്രോത്സാഹനമാവുകയാണെന്ന് പരാതി ഉയരുന്നു.

തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് വ്യാപകമാകുന്ന കളളനോട്ടുകള്‍ കൂടുതല്‍ ആഘാതമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X