കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മെഡിക്കല്‍ റിപ്പോര്‍ട്ട് വേണുക്കുട്ടനെതിര്
തിരുവനന്തപുരം: ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നാടകരംഗത്തെ പ്രമുഖനും ചലച്ചിത്ര നടനുമായ വേണുക്കുട്ടന്‍ നായരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വേണുക്കുട്ടന്‍ നായര്‍ക്കെതിരായ ആരോപണം ബലപ്പെടുത്തുന്നതാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട്.
ബലാത്സംഗ കേസില്‍ അറസ്റ് ചെയ്യപ്പെട്ട എഴുപത്തിരണ്ടുകാരനായ വേണുക്കുട്ടന്‍ നായര്‍ ജുഡീഷ്യല്‍ കസ്റഡിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലില്‍ കഴിയുകയാണ്.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടി ലൈംഗികമായ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.