Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാ ട്രാവല്‍ മാര്‍ട്ട് തുടങ്ങി

കൊച്ചി: മൂന്നു ദിവസം നീണ്ടുനില്ക്കുന്ന കേരളാ ട്രാവല്‍ മാര്‍ട്ടിന് തുടക്കമായി. ടൂറിസം രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ വിപുലമാക്കാനുദ്ദേശിച്ചുള്ള ട്രാവല്‍ മാര്‍ട്ടില്‍ ഒട്ടേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വ്യവസായികളും പങ്കെടുക്കുന്നുണ്ട്.

ടൂറിസമാണ് കേരളത്തിന്റെ കുതിച്ചുകയറ്റത്തിനുതകുന്ന പ്രധാനമേഖലയെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതോടൊപ്പം ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്കാനും ടൂറിസത്തിന് കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2001ലെ കണക്കുപ്രകാരം കേരളത്തില്‍ 55 ലക്ഷം വിനോദസഞ്ചാരികളെത്തി. ഈ മേഖലയില്‍ നിന്നു മാത്രം ഏകദേശം 4,080 കോടി രൂപയോളം വരുമാനമായി ലഭിച്ചു. ഇത് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരവരുമാനത്തിന്റെ 6.29 ശതമാനം വരും.

പ്രാധാന്യം കണക്കിലെടുത്ത് കേരളാസര്‍ക്കാര്‍ പത്താം പദ്ധതിയതില്‍ ടൂറിസം രംഗത്തെ വികസനത്തിനായി നേരത്തെ നല്കിയിരുന്നതിന്റെ അഞ്ചിരട്ടി തുക നീക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ പരിസ്ഥിതിയ്ക്കിണങ്ങുന്ന തരത്തില്‍ വേണം ടൂറിസം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. കേരളത്തിലെ നദികളുടെയും തോടുകളുടെയും വലിപ്പവും മറ്റും ശാസ്ത്രീയമായി പഠിക്കേണ്ടതും ഇവയ്ക്ക് നാശം വരാത്തവിധത്തില്‍ വിനോദസഞ്ചാരപദ്ധതികള്‍ നടപ്പാക്കേണ്ടതും അത്യാവശ്യമാണ്. - ആന്റണി പറഞ്ഞു.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കും മുമ്പ് ആ പ്രദേശത്തെ സംബന്ധിച്ച് വിശദമായി പഠനം നടത്തുമെന്ന് വിനോദസഞ്ചാരമന്ത്രി കെ.വി. തോമസ് പറഞ്ഞു. ലോകടൂറിസം ഭൂപടത്തില്‍ നേരത്തെ സ്ഥാനം ലഭിച്ചിട്ടുള്ള കേരളത്തിന്റെ ആ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+