Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭന: അച്ചടക്കസമിതി തീരുമാനിക്കും

തിരുവനന്തപുരം: വ്യാജരേഖ കേസ്സില്‍ ശോഭന ജോര്‍ജിനെതിരെ എന്തു നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് അച്ചടക്കസമിതി തീരുമാനിക്കും. സി.വി. പത്മരാജന്‍ ചെയര്‍മാനായുള്ള അച്ചടക്കസമിതി ശനിയാഴ്ചയാണ് നിലവില്‍ വന്നത്. അച്ചടക്കസമിതിയ്ക്ക് എഐസിസി അംഗീകാരം നല്കിയതായി കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ തന്നെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്ന് കെപിസിസി യോഗം അഭിപ്രായപ്പെട്ടു. പക്ഷെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാവണം ഈ വര്‍ധനയെന്നും സമിതി പറഞ്ഞു.

പ്രസിഡന്റ് മുരളീധരന്റെ ആമുഖ പ്രസംഗത്തില്‍ കോണ്‍ഗ്രസില്‍ അച്ചടക്കലംഘനം നവചേതനായാത്ര മുതല്‍ക്കേ തുടങ്ങിയതായി പറഞ്ഞു. പത്മജയ്ക്കും മുസ്തഫയ്ക്കും അച്ചടക്കലംഘനത്തിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനുള്ള സാഹചര്യം മുരളി യോഗത്തില്‍ വ്യക്തമാക്കി. പത്മജ അച്ചടക്കലംഘനം നടത്തിയെന്നും മുരളി പറഞ്ഞു.

വ്യാജരേഖാക്കേസില്‍ കോടതിയുടെ തീര്‍പ്പു വരുന്നതുവരെ ശോഭന ജോര്‍ജ് എം.എല്‍.എയ്ക്ക് സാവകാശം നല്‍കണമെന്ന് ഐ ഗ്രൂപ്പ് അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

പത്മജയ്ക്കും മുസ്തഫയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും വൈദ്യുതി പ്രതിസന്ധി യും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എം.പിമാര്‍ക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയില്ലെന്ന് കെ. കരുണാകരന്‍ നേരത്തെ അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ ഇതാദ്യമായി എം.പിമാരെയും നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നു.

കെ. ശങ്കരനാരായണന്‍ ഒഴികെ എല്ലാ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. എഐസിസി പ്രതിനിധി ഹരിപ്രസാദും നിരീക്ഷനായി യോഗത്തില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+