ശബരിമല മേല്‍ശാന്തി: ലിസ്റ് തയ്യാറാക്കി
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഒമ്പത് പേരുടെ ലിസ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കി.
അടുത്തിടെയുണ്ടായ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ് തയ്യാറാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. ബാബു അറിയിച്ചു. ഒക്ടോബര്‍ 18ന് അയ്യപ്പസന്നിധാനത്തു വെച്ച് ലിസ്റിലുള്ളവര്‍ക്കായി ഇന്റര്‍വ്യൂ നടത്തും.
അതിനിടെ ബ്രാഹ്മണരെ മാത്രം ഉള്‍പ്പെടുത്തിയ ലിസ്റില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ കോടതിയലക്ഷ്യ കേസ് നല്‍കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മണ്ഡല-മകരവിളക്കു കാലത്ത് തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യമൊരുക്കുമെന്ന് ഡോ. ബാബു പറഞ്ഞു. പമ്പ കര്‍മ പദ്ധതിയ്ക്കായുള്ള ചെലവിന്റെ 30 ശതമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കാമെന്ന് ഉദ്യോഗസ്ഥതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.