കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദീജല തര്‍ക്കം പരിഹരിക്കാന്‍ ധാരണ

  • By Staff
Google Oneindia Malayalam News

ചെന്നൈ: പറമ്പിക്കുളം-ആളിയാര്‍ ഉള്‍പ്പെടെയുള്ള നദീജല കരാറുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ എത്രയും വേഗം പരിഹാരം ഉണ്ടാക്കാന്‍ തമിഴ്നാട്, കേരള മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വിട്ടുകിട്ടേണ്ട വെള്ളം തമിഴ്നാട് ചോര്‍ത്തുന്നുവെന്ന ആരോപണത്തില്‍ നടപടിയെടുക്കാമെന്ന് ജയ ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുനല്‍കി.

പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രദേശത്തെ തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള 21 കെട്ടിടങ്ങള്‍ കേരളത്തിന് വിട്ടുകൊടുക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി സംബന്ധിച്ച മന്ത്രിതല ചര്‍ച്ച നവംബര്‍ 27ന് തിരുവനന്തപുരത്ത് നടക്കും.

പറമ്പിക്കുളം-ആളിയാര്‍ പദ്ധതി കരാര്‍ പുന:പരിശോധിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തണമെന്ന് ജയലളിത നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുള്ള വൈദ്യുതി വിതരണം പുന:സ്ഥാപിക്കണമെന്നും അതിനുള്ള ചെലവ് തമിഴ്നാട് വഹിക്കാറമന്നുമുള്ള നിര്‍ദേശവുമുണ്ടായി. ഇത് ഉമ്മന്‍ചാണ്ടി അംഗീകരിച്ചു.

ഉമ്മന്‍ചാണ്ടിക്ക് പുറമെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X