കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി സി സുകുമാരന്‍ നായര്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പത്രപ്രവര്‍ത്തകനായ പി.സി.സുകുമാരന്‍ നായര്‍ (74) അന്തരിച്ചു. തിരുവനന്തപുരത്തെ പി.അര്‍.എസ് അശുപത്രിയില്‍ നവംബര്‍ എട്ട് തിങ്കളാഴ്ച ഉച്ചയോടെയയിരുന്നു അന്ത്യം. കുറച്ചുകാലമായി പ്രമേഹത്തിനും ഹൃദ്രോഹത്തിനും ചികിത്സയിലായിരുന്നു.

മാതൃഭൂമിദിനപ്പത്രത്തിന്റെ തിരുവനന്തപുരത്തെ സ്പെഷ്യല്‍ കറസ്പോണ്ടന്റായി പി.സി.വളരെക്കാലം പ്രവര്‍ത്തിച്ചു. ഉദ്യോഗത്തില്‍ നിന്നും വിരമിച്ചശേഷം അവിടെ പബ്ലിക് റിലേഷന്‍സ് മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഭാര്യ പ്രൊഫ. ശിവകുമാരി കുറച്ചു വര്‍ഷം മുന്‍പ് അന്തരിച്ചു. മക്കള്‍ : മഞ്ജിത് (മാതൃഭൂമി സിസ്റ്റംസ് എഞ്ചിനീയര്‍), മനോജ്.

മൃതദേഹം മാതൃഭൂമിയിലും, മൂന്നു മണിയോടെ പ്രസ് ക്ലബിലും പൊതുദര്‍ശനത്തിനു വച്ചശേഷം വൈകിട്ട് സംസ് കരിക്കും.

1931 ജൂലൈ മൂന്നിനാണ് പി.സി.ജനിച്ചത്. വടക്കന്‍ പറവൂരില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് താമസമാക്കിയതാണ് പി.സി.യുടെ കുടുംബം. അച്ഛന്‍ മുന്‍സിപ്പല്‍ ജീവനക്കാരനായിരുന്നു.

കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായാണ് പി.സി.യുടെ തുടക്കം. തിരുകൊച്ചിയുടെ പ്രധാനമന്ത്രിയായി പട്ടം താണുപിള്ള ഭരിച്ചിരുന്ന കാലം മുതല്‍ 2004 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുന്നതുവരെ പത്രപ്രവര്‍ത്തനം നടത്തിയിരുന്ന അപൂര്‍വം ചില ലേഖകരില്‍ ഒരാളായിരുന്നു പി.സി..

തിരുവനന്തപുരത്ത് മാതൃഭൂമി പുതിയ ന്യൂസ് ബ്യൂറോ തുറക്കുന്ന കാലത്ത് വി.എം.നായരാണ് പി.സി.യെ മാതൃഭൂമിയില്‍ നിയമിച്ചത്. പിന്നീട് വീണ്ടും രണ്ടുതവണ പി.സി കൗമുദിയിലെത്തി. അതിന് ശേഷം പിന്നീട് സ്പെഷ്യല്‍ കറസ്പോണ്ടന്റായി മാതൃഭൂമിയില്‍ തിരിച്ചെത്തി. ഇതിനിടെ ഈനാട് എന്ന പേരില്‍ തിരുവനന്തപുരത്ത് തുടങ്ങിയ പത്രത്തിലും അദ്ദേഹം ജോലി ചെയ്തിരുന്നു.

റിപ്പോര്‍ട്ടിംഗിന് സംസ്ഥാന സര്‍ക്കാരിന്റേതടക്കമുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ ജീവിതം വളരെ അടുത്തുനിന്ന് മനസ്സിലാക്കുകയും ഒട്ടൊക്കെ അതിന്റെ ഗതിവിഗതികളില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.

സുകുമാരന്‍ നായര്‍ എല്ലാപേരുടേയും പി സി ആയിരുന്നു. സംഭാഷണ പ്രിയനും നര്‍മ്മപ്രിയനുമായിരുന്ന പി.സി.എല്ലാവര്‍ക്കും പ്രിയങ്കരനുമായിരുന്നു.

നിയമസഭാ റിപ്പോര്‍ട്ടിംഗില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ നിയമസഭ ആദരിച്ചിരുന്നു. ഒന്നിലേറെ തവണ തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന അദ്ദേഹമായിരുന്നു അതിന്റെ സ്ഥാപക സെക്രട്ടറി.

പത്രപ്രവര്‍ത്തക യൂണിയനിലും പി.സി യുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. യൂണിയന്റെ ആദ്യകാല ജ-നറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X