കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ഞായറാഴ്ച കേരളത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നവമ്പര്‍ 17 ഞായറാഴ്ച കേരളത്തിലെത്തും. രാഷ്ട്രപതിയായതിന് ശേഷം അദ്ദേഹം കേരളത്തിലേക്ക് നടത്തുന്ന ആദ്യഔദ്യോഗിക സന്ദര്‍ശനമാണിത്.

നവമ്പര്‍ 17 ഞായറാഴ്ച രാവിലെ കൊച്ചിയിലെ നാവികആസ്ഥാനത്ത് വിമാനമിറങ്ങുന്ന രാഷ്ട്രപതിയുടെ ആദ്യചടങ്ങ് സതേണ്‍ നാവല്‍ കമാന്റിലായിരിക്കും. പിന്നീട് അദ്ദേഹം കോഴിക്കോട്ടേക്ക് പറക്കും. അവിടെ ഫാറൂഖ് കോളെജിലെ ലൈബ്രറിക്കെട്ടിടം ഉദ്ഘാടനം ചെയ്യും. പിന്നീട് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഗോത്രവര്‍ഗ്ഗ വികസന പദ്ധതി അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കും.

തുടര്‍ന്ന് അന്ന് വൈകീട്ട് കൊച്ചിയില്‍ എത്തുന്ന അദ്ദേഹം അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സന്ദര്‍ശിക്കും. തുടര്‍ന്ന് മലയാള മനോരമയുടെ ബാല സംഘടനയായ ബാലജനസഖ്യത്തിലെ അംഗങ്ങളുമായി രാഷ്ട്രപതി സംവാദത്തിലേര്‍പ്പെടും.

തുടര്‍ന്ന് അദ്ദേഹം കാതലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന വിശ്വാസസംഗമം പരിപാടിയില്‍ പങ്കെടുക്കും. ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് രാജ്ഭവനില്‍ അദ്ദേഹം വിശ്രമിക്കും.

കേരളത്തില്‍ ദീര്‍ഘകാലം വിഎസ്എസ്സിയില്‍ ശാസ്ത്രജ്ഞനായിരുന്ന രാഷ്ട്രപതി നവമ്പര്‍ 18 ഞായറാഴ്ച രാവിലെ പഴയ സഹപ്രവര്‍ത്തകരുമായി സമയം ചെലവിടും. തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക് നോളജിയുടെ പുതിയ കെട്ടിടം അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കും. പിന്നീട് വര്‍ക്കല ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിവരസാങ്കേതിക വിദ്യാ വിദ്യാഭ്യാസ പദ്ധതി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. പത്രപ്രവര്‍ത്തന രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കുള്ള സ്വദേശാഭിമാനി പുരസ്കാരവിതരണമാണ് അദ്ദേഹത്തിന്റെ കേരളത്തിലെ അവസാന ഔദ്യോഗികപരിപാടി. തിങ്കളാഴ്ച രാത്രിതന്നെ രാഷ്ട്രപതി ദില്ലിയ്ക്ക് മടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X