കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം

  • By Staff
Google Oneindia Malayalam News

സോള്‍: വടക്കന്‍ കൊറിയ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ആണവനിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നീക്കം തുടങ്ങിയതോടെ കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. 1950-53 കാലത്തുണ്ടായ കൊറിയന്‍ യുദ്ധത്തിന് സമാനമായ സംഘര്‍ഷവസ്ഥയാണ് ഇപ്പോള്‍ കൊറിയന്‍ മേഖലയില്‍.

പ്രവര്‍ത്തനം മരവിപ്പിച്ച ആണവനിലയങ്ങളില്‍ നിയോഗിച്ചിരുന്ന യുഎന്‍ പരിശോധകരെ രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് വടക്കന്‍ കൊറിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ വടക്കന്‍ കൊറിയയുടെ പട്ടാളം അവരുടെ കാവല്‍ സ്ഥാനങ്ങള്‍ ശക്തമാക്കി.

ഈ പശ്ചാത്തലത്തില്‍ തെക്കന്‍കൊറിയ ചൈനയിലേക്കും റഷ്യയിലേക്കും ഉന്നതതലപ്രതിനിധിസംഘങ്ങളെ അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആണവപദ്ധതി സംബന്ധിച്ച വടക്കന്‍ കൊറിയയുടെ നിലപാട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ടാണ് തെക്കന്‍ കൊറിയയുടെ സംഘം ചൈനയെയും റഷ്യയെയും സമീപിക്കുന്നത്.

യുഎസും അണ്വായുധം നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്നും പിന്മാറാന്‍ വടക്കന്‍ കൊറിയയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ യുഎന്‍ പരിശോധകരെ പുറത്താക്കുമെന്നും ആണവായുധം നിര്‍മ്മിക്കാനവശ്യമായ പ്ലൂട്ടോണിയം നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും വടക്കന്‍ കൊറിയയുടെ ഭരണാധികാരികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X