കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുത്വവാദം മതേതരത്വവിരുദ്ധമല്ല: വാജ്പേയി

  • By Staff
Google Oneindia Malayalam News

പനാജി: ഹിന്ദുത്വവാദം മതേതരത്വത്തിന് എതിരല്ലെന്ന് പ്രധാനമന്ത്രി വാജ്പേയി. പുതുവത്സരം ഗോവയില്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി അവിടെ തയ്യാറാക്കിയ തന്റെ ഗോവന്‍ ചിന്തകളിലാണ് ഈ പരാമര്‍ശം നടത്തുന്നത്.

അതേ സമയം ഹിന്ദുത്വത്തിന്റെ യഥാര്‍ത്ഥ സത്ത വിസ്മരിച്ചുകൊണ്ട് ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വാജ്പേയി വിമര്‍ശിച്ചു. ഇടുങ്ങിയ ചിന്തകളോടെ ചിലര്‍ ഹിന്ദുത്വത്തിന് വേണ്ടി മുറവിളികൂട്ടുന്നത് നിര്‍ഭാഗ്യകരമാണ്. അത് അംഗീകരിക്കാനാവില്ല. - വാജ്പേയി പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം ഹിന്ദുത്വത്തെക്കുറിച്ച് രണ്ട് ചിന്താഗതികള്‍ ഉയര്‍ന്നുവന്നു. അതിലൊന്ന് ഹിന്ദുത്വക്കാര്‍ മതേതരത്വത്തെ കുഴിച്ചുമൂടുന്നു എന്നതാണ്. അത് അംഗീകരിക്കാനാവില്ല. ഇന്ത്യ എക്കാലവും മതേതരത്വരാജ്യം തന്നെയായിരുന്നു. - വാജ്പേയി പറഞ്ഞു.

ഹിന്ദുത്വമെന്നത് മനുഷ്യജീവിതത്തിന്റെ വിശാലവും സമ്പൂര്‍ണ്ണവുമായ കാഴ്ചപ്പാടാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പക്ഷെ ഇന്ത്യത്വത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും വാജ്പയി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X