കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈവ സാങ്കേതിക കേന്ദ്രം തുറന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: സുഗന്ധ വ്യഞ്ജന ബോര്‍ഡ് ജൈവ സാങ്കേതിക ഉല്പാദന യൂണിറ്റ് തുടങ്ങി. യൂണിറ്റിന്റെ ഉത്ഘാടനം വാണിജ്യ മന്ത്രകാര്യാലയ സെക്രട്ടറി ദീപക്ക് ചാറ്റര്‍ജി നിര്‍വഹിച്ചു. കൊച്ചിയിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിയ്ക്കുന്നത്.

നാല് ലക്ഷം തൈകള്‍ ഉല്പാദിപ്പിയ്ക്കാന്‍ കഴിയുന്നതാണ് ഈ സ്ഥാപനം. വിവിധ തരം ഏലതൈകള്‍, ഗ്രാമ്പൂ, വാനില എന്നിവയുടെ തൈകള്‍ ഇവിടെ ഉല്പാദിപ്പിയ്ക്കും.

മികച്ച തൈയിനങ്ങള്‍ ലഭ്യമാക്കാനാണ് സുഗന്ധ വ്യഞ്ജന ബോര്‍ഡ് ഈ സ്ഥാപനം തുടങ്ങിയത്. കുടുംബശ്രീ പദ്ധതിയുമായി യോജിച്ച് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കും. പാവപ്പെട്ടവരെ തൈ ഉല്പാദന ജോലികളില്‍ പങ്കാളികളാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇവിടെ ഉല്പാദിപ്പിയ്ക്കുന്ന ചെടികള്‍ കര്‍ണാടകത്തിലും തമിഴ്നാട്ടിലും വില്കാനും പദ്ധതി ഉണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X