സ്ത്രീകള്‍ പള്ളിയില്‍ പോവരുതെന്ന് സുന്നി
കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ക്ക് എല്ലാ പള്ളികളിലും ആരാധന നടത്താന്‍ സൗകര്യമുണ്ടാക്കമെന്ന മുജാഹിദ് സമ്മേളന പ്രമേയം തള്ളിക്കളയണമെന്ന് ഉത്തരമേഖലാ സുന്നി സമ്മേളനം ആവശ്യപ്പെട്ടു.
എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രാര്‍ഥന നടത്താന്‍ പ്രവേശനം നല്‍കണമെന്ന മുജാഹിദ്ദീന്റെ ആവശ്യം ഇസ്ലാം വിരുദ്ധമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുങ്കല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് വീടുകളില്‍ ചെയ്യാവുന്ന ഒരു കാര്യത്തിനും പുറത്തുപോവരുതെന്നാണ് ഇസ്ലാം പറയുന്നത്. സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെടുന്നവരെ ഒറ്റപ്പെടുത്തണം.
അതേ സമയം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് സുന്നി വിഭാഗം പരിശുദ്ധ ഖുറാനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് മുജാഹിദ്ദീന്‍ വിഭാഗം ആരോപിച്ചു. പള്ളികളില്‍ സ്ത്രീകള്‍ പ്രാര്‍ഥന നടത്തരുതെന്ന് ഖുറാനിലെവിടെയും പറയുന്നില്ലെന്ന് മുജാഹീദീന്‍ നേതാവ് എ. പി. അബ്ദുള്‍ക്കാദര്‍ മൗലവി പറഞ്ഞു. 13-ാം നൂറ്റാണ്ടില്‍ തന്നെ മെക്കയിലെയും മെദീനയിലെയും പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ പ്രാര്‍ഥന നടത്തിയിരുന്നു.












Click it and Unblock the Notifications