കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ മേഖല: റിപ്പോര്‍ട്ട് അടുത്ത മാസം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ തുടങ്ങുന്നത് സംബന്ധിച്ച പദ്ധതി നിര്‍ദേശത്തിന് യു ജി സി വിദഗ്ധ സംഘം അന്തിമരൂപം നല്‍കിവരുന്നു. അടുത്ത മാസത്തോടെ സര്‍ക്കാരിന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

സര്‍ക്കാര്‍ ഈ പദ്ധതിയ്ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ വിദേശികളായ വിദ്യാര്‍ഥികള്‍ക്കും വിദേശമലയാളികള്‍ക്കുമായി പ്രത്യേക കോഴ്സുകള്‍ നടത്തുന്ന വിദ്യാഭ്യാസ മേഖലകള്‍ സര്‍വകലാശാലകള്‍ ആരംഭിക്കും.

കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകളില്‍ വിദേശികളായ വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്തുന്നതില്‍ ഒട്ടേറെ നിബന്ധനകളുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഈ നിബന്ധനകള്‍ ബാധകമായിരിക്കില്ല.

വിദ്യാഭ്യാസ മേഖലകളില്‍ സ്വകാര്യ സ്ഥാപനങ്ങളായിരിക്കും കോഴ്സുകള്‍ നടത്തുന്നത്. സര്‍ക്കാരിന് യാതൊരു തരത്തിലും സാമ്പത്തിക ബാധ്യതയുണ്ടാവില്ല.

ഈ സ്ഥാപനങ്ങള്‍ തന്നെയായിരിക്കും കോഴ്സുകളുടെ ഫീസും മറ്റും നിശ്ചയിക്കുന്നത്. അധ്യാപകരെ നിയമിക്കുന്നതിനും ഇവര്‍ക്ക് സ്വാതന്ത്യ്രമുണ്ടായിരിക്കും.

വിദ്യാഭ്യാസ മേഖലകളിലേക്ക് പടിഞ്ഞാറന്‍ ഏഷ്യ, മലേഷ്യ, ബംഗ്ലാദേശ്, മ്യാന്‍മാര്‍, തായ്ലാന്റ്, ഇറാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X