സ്വര്‍ണ്ണത്തിന് റെക്കോഡ് വില
ചെന്നൈ: സ്വര്‍ണ്ണത്തിന് റെക്കോഡ് വില. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടിയ വിലയാണ് സ്വര്‍ണ്ണത്തിന് ഇപ്പോള്‍. പവന് 4336 രൂപയാണ് ഇപ്പോള്‍ വില.
1996 ഫിബ്രവരി ഏഴിനാണ് ഇതിനേക്കാള്‍ കൂടുയ വില ഉണ്ടായിരുന്നത്. അന്ന് പവന് 4360 രൂപയായിരുന്നു വില. (ഗ്രാമിന് 545 രൂപ - എട്ട് ഗ്രാമാണ് ഒരു പവന്‍) ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഇത് 542 രൂപയായി താഴുകയും ചെയ്തു.
തങ്കത്തിന്റെ (24 കാരറ്റ് സ്വര്‍ണ്ണം) വില ഇതിനേക്കാള്‍ കൂടുതലാണ്. ഒരു പവന് 4680 രൂപ. (ഗ്രാമിന് 585 രൂപ) ഒരു പവന്‍ തങ്കത്തിന് വ്യാഴാഴ്ച 50 രൂപയാണ് കൂടിയത്.
2003 ജനവരി 23 വ്യാഴാഴ്ച വിപണി അവസാനിയ്ക്കുമ്പോള്‍ സ്വര്‍ണ്ണത്തിന് പവന് 4336 രൂപയാണ്. 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയാണിത്. ഗ്രാമിന് 542 രൂപയാണ് വില. രാവിലെ ഗ്രാമിന് 537 രൂപയ്ക്കാണ് കച്ചവടം തുടങ്ങിയത്. ഇറാഖ് യുദ്ധഭീഷണിയാണ് ഈ വിലക്കയറ്റത്തിന് കാരണമായി കരുതുന്നത്. യുദ്ധഭീഷണി കാരണം യു എസ് ഡോളറിന്റെ വില കുറഞ്ഞിട്ടുമുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച ഗ്രാമിന് 530 രൂപ മാത്രമായിരുന്നു വില.
വില കൂടിയത് കൊണ്ട് ഉപയോക്താക്കള്‍ സ്വര്‍ണ്ണം വാങ്ങുന്നത് കുറച്ചിട്ടുണ്ടെങ്കിലും മൊത്ത വിപണിയില്‍ ആവശ്യക്കാര്‍ക്ക് കാര്യമായി കുറവുണ്ടായിട്ടില്ല. അതുകൂടിയാണ് ഈ വിലക്കയറ്റത്തിന് കാരണം. ഇങ്ങനെ ആവശ്യക്കാര്‍ 2002 ഡിസംബര്‍ അവസാനം തന്നെ വിപണിയില്‍ എത്തിയിരുന്നു.
അതാണ് സ്വര്‍ണ്ണവിലക്കയറ്റത്തിന് തുടക്കം കുറിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ വരവ് കാര്യമായി കുറഞ്ഞിട്ടുണ്ട്. യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിലും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. അന്തര്‍ ദേശീയ തലത്തില്‍ വന്‍കിട നിക്ഷേപകര്‍ താല്കാലികമായി നിക്ഷേപം ഡോളറില്‍ നിന്ന് സ്വര്‍ണ്ണത്തിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്. ഇതാണ് ആവശ്യക്കാര്‍ ഏറാന്‍ കാരണം. ആവശ്യക്കാര്‍ ഏറിയപ്പോള്‍ വിലയും കയറി.












Click it and Unblock the Notifications