കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി ഇന്ന്

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭ 29 ബുധനാഴ്ച അഴിച്ചുപണിയും. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി കല്‍ക്കരി-ഖനി വകുപ്പ് മന്ത്രി ഉമാഭാരതിയും നിയമ വകുപ്പ് മന്ത്രി ജന കൃഷ്ണ മൂര്‍ത്തിയും രാജിവച്ചു. രണ്ടോ മൂന്നോ ക്യാബിനറ്റ് മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തിയേക്കും.

ഉമാഭാരതി മദ്ധ്യ പ്രദേശ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിയ്ക്കും. നടക്കാനിരിയ്ക്കുന്ന മദ്ധ്യപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമയെ ആയിരിയ്ക്കും ബി. ജെ. പി ഉയര്‍ത്തി കാട്ടുക. ഇതിനാണ് രാജി എന്ന് കരുതുന്നു.

വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി പ്രമോദ് മഹാജനും രാജിവച്ചേയ്ക്കും. പ്രമോദ് മഹാജന്‍ ബി ജെ പിയുടെ ജനറല്‍ സെക്രട്ടറിയാവും. വരുന്ന സംസ്ഥാന കേന്ദ്ര തിരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടിയെ സജ്ജമാക്കുകയായിരിയ്ക്കും പ്രമോദ് മഹാജനന്റെ പ്രധാന ജോലി. മഹാജന്‍ രാജിവയ്ക്കാന്‍ ആദ്യം തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് ഉപ പ്രധാനമന്ത്രി അദ്വാനിയും ബി ജെ പി പ്രസിഡണ്ട് വെങ്കയ്യ നായിഡുവുമായി നടത്തിയ ചര്‍ച്ചകളിലാണ് സ്ഥാനം ഒഴിയാന്‍ സമ്മതിച്ചത്.

അരുണ്‍ ജറ്റ്ലി, കേശുഭായി പട്ടേല്‍, ഫറൂഖ് അബ്ദുള്ള, രാജ്നാഥ് സിങ് എന്നിവരെ മന്ത്രിസഭയിലെടുത്തേയ്ക്കും. കേന്ദ്രമന്ത്രിമാരായ ഉമാഭാരതി, വസുന്ധര രാജ സിന്ധ്യ എന്നിവരെ മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനയച്ചിരിക്കുകയാണ്.

ബുധനാഴ്ച വൈകീട്ടായിരിയ്ക്കും സത്യ പ്രതിജ്ഞ എന്ന് കരുതുന്നു. പുതിയ മന്ത്രിമാരെ അവസാനമായി തീരുമാനിയ്ക്കാനായി ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി വാജ്പേയിയും ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയും ബി.ജെ.പി പ്രസിഡന്റ് വെങ്കയ്യനായിഡുവും മന്ത്രിസഭാ വികസനം സംബന്ധിച്ച ചര്‍ച്ച നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X