കര്‍ണ്ണാടകം വെള്ളം നല്കണം: സുപ്രീംകോടതി
ദില്ലി: കര്‍ണ്ണാടകം അടിയന്തരമായി 4,500 ക്യുസെക്സ് ജലം ദിനം പ്രതി തമിഴ്നാടിന് നല്കണമെന്ന് സുപ്രീംകോടതി വിധിച്ചു. ഫിബ്രവരി ആറ് വ്യാഴാഴ്ചയാണ് സുപ്രീംകോടതിയുടെ ഈ വിധി.
ഫിബ്രവരി 10 തിങ്കളാഴ്ച കാവേരി നദീജല ട്രിബ്യൂണല്‍ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഈ വിധി. കാവേരി നദീജല ട്രീബ്യൂണല്‍ യോഗം ചേരുന്ന ഫിബ്രവരി 10 വരെ ഇത്രയും ജലം തമിഴ്നാടിന് വിട്ടുകൊടുക്കാനാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.

ഇക്കുറി നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ക്വാറം തികഞ്ഞില്ലെങ്കിലും യോഗം ചേരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കാവേരി പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം സുപ്രീംകോടതിയുടെ നിര്‍ദേശം പോലെ എതിര്‍വാക്കില്ലാതെ സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications