കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ്: കേരളത്തില്‍ സമ്മാനക്കാലം

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ വിപണിയില്‍ ആകെ ക്രിക്കറ്റ് ജ്വരം. തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളാണ് കമ്പനികളുടെ വാഗ്ദാനം. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട പേരുകളിലാണ് പല കമ്പനികളും സമ്മാനപദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇത്തരം സമ്മാന പദ്ധതികളുടെ കാര്യത്തില്‍ ടെലിവിഷന്‍ കമ്പനികളാണ് ഏറ്റവും മുന്നില്‍. ലോക കപ്പ് ക്രിക്കറ്റും ലോക കപ്പ് ഫുട്ട്ബാളും നടക്കുമ്പോഴാണ് ടെലിവിഷന്‍ വില്പനക്കാര്‍ ഉറഞ്ഞ് തുളളുന്നത്. ടെലിവിഷന്‍ കമ്പനികള്‍ പല പദ്ധതികളും പ്രഖ്യാപിച്ചിരിയ്ക്കുന്നതിന് പുറമേ പല നഗരങ്ങളിലും ടെലിവിഷന്‍ വില്പന കടക്കാര്‍ സ്വന്തം സമ്മാന പദ്ധതികളും തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടി വി വല്ക്കാനാണ് കമ്പനികളുടേയും കടക്കാരുടേയും ശ്രമം.

ടെലിവിഷന്‍ കമ്പനികള്‍ക്ക് പിന്നാലേ ടെലിവിഷന്‍ ചാനലുകളും പത്രങ്ങും പിന്നെ ബോണ്‍വിറ്റയും ബ്രൂക്ക് ബോണ്ടും പോലും ഉണ്ട്. ഈ ക്രിക്കറ്റ് കാലം വില്പന തന്ത്രങ്ങള്‍ പയറ്റി വരുമാനം കൂട്ടാനുള്ള ശ്രമത്തിലാണ് എല്ലാ പേരും.

ടെലിവിഷന്‍ വില്പന രംഗത്ത് വീഡിയോകോണിന്റെ പദ്ധതിയായ ഖേല്‍ കെ ദേഖോ എന്ന പദ്ധതി ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍ അല്ല ഞങ്ങളുടെ പദ്ധതിയാണ് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതെന്ന് എല്‍ ജി കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ ഉല്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു സ്ക്രാച്ച് കാര്‍ഡ് നല്കും. ഇത് ചുരണ്ടിയാല്‍ കാണുന്ന റണ്ണുകളനുസരിച്ച് വീഡിയോകോണ്‍ ഉല്പന്നങ്ങള്‍ സമ്മാനമായി ലഭിക്കും. നൂറ് റണ്‍സ് കിട്ടിയാല്‍ ഒന്നര ലക്ഷം രൂപയുടെ പ്രൊജക്ഷന്‍ ടിവി നല്കും. സ്ക്രാച്ച് കാര്‍ഡില്‍ എന്തെങ്കിലും സമ്മാനം കാത്തിരിക്കുന്നു എന്നതാണ് വീഡിയോകോണ്‍ സമ്മാനപദ്ധതിയുടെ പുതുമ. അതിനാല്‍ ഉപഭോക്താവിന് നിരാശപ്പെടേണ്ടിവരില്ലെന്ന് വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് പി.എല്‍. ധൂത് പറയുന്നു.

എല്‍ജിയും സമ്മാനങ്ങളുമായി രംഗത്തുണ്ട്. എല്‍ജിയുടെ ഗൃഹോകരണങ്ങള്‍ വാങ്ങിയാല്‍ കിട്ടുന്ന ഫോറം പൂരിപ്പിച്ചു നല്കിയാല്‍ മതി. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താവിനെ കാത്തിരിക്കുന്നത് ലോകകപ്പ് കാണാനുള്ള ഗോള്‍ഡ് പാസ് മുതല്‍ ക്രിക്കറ്റ് താരങ്ങള്‍ കയ്യൊപ്പിട്ട എല്‍ജി ഉല്പന്നങ്ങള്‍ വരെ ലഭിക്കും.

ക്രിക്കറ്റ് കാലത്തെ ബിപിഎല്ലിന്റെ ഉടന്‍ സേവനപദ്ധതിയും പുതുമയാകും. ബിപിഎല്‍. ടിവി കേടായാല്‍ ഒരു മണിക്കൂറിനുള്ളില്‍ അത് നന്നാക്കി നല്കാനാണ് ബിപിഎല്ലിന്റെ തീരുമാനം.

പക്ഷെ ഈ സേവനം ബിപിഎല്‍ കളര്‍ ടിവി വാങ്ങിയവര്‍ക്ക് മാത്രമേ ലഭിക്കൂ. ടിവിയ്ക്ക് എന്തെങ്കിലും തകരാറുണ്ടായാല്‍ ബിപിഎല്‍ സര്‍വീസ് സ്റേഷനിലേക്ക് വിളിച്ചു പറഞ്ഞാല്‍ മതി. ബിപിഎല്‍ സര്‍വീസ് എഞ്ചിനീയര്‍ സ്ഥലത്തെത്തി 100 മിനിറ്റുകള്‍ക്കകം തകരാര്‍ പരിഹരിക്കും. ലോകകപ്പ് ആരംഭിക്കുന്ന ഫിബ്രവരി ഒമ്പതു മുതല്‍ 45 ദിവസത്തേക്കാണ് ഈ സേവനം ലഭ്യമാകുക. ബിപിഎല്‍ ഉടനടി സേവനം ലഭിക്കാന്‍ കേരളത്തില്‍ വിളിക്കേണ്ട നമ്പര്‍: 1901 44 5555. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ മാത്രമേ സേവനമുള്ളൂ.

ഇന്ത്യയില്‍ 19 നഗരങ്ങളില്‍ ഈ സേവനം ലഭിക്കും. 45 ദിവസം നീണ്ടുനില്ക്കുന്ന ഈ ക്രിക്കറ്റ് സീസണില്‍ ഈ സേവന പദ്ധതി നടപ്പാക്കാന്‍ 75 ലക്ഷമാണ് ബിപിഎല്‍ ചെലവിടുന്നത്.

ലോകകപ്പ് ക്രിക്കറ്റ് കാണാന്‍ ടിവി വാങ്ങുന്നവര്‍ക്ക് 2007 വരെ വാറന്റിയാണ് ഒനിഡ നല്കുന്നത്. ഫിലിപ്സ് ദക്ഷിണാഫ്രിക്കയില്‍ കളികാണാനുള്ള പാസ് ഉള്‍പ്പെടെ 10 കോടി രൂപയുടെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

തോംസണ്‍ 21 ബൂമര്‍ മാക്സ് ടിവി വാങ്ങുന്നവര്‍ക്ക് വിസിഡി എംപി3 പ്ലെയര്‍ സൗജന്യമായി കിട്ടും. സാംസങ്ങും ഉല്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്ക്രാച്ച് കാര്‍ഡ് നല്കും. ഇത് ചുരണ്ടി നോക്കുന്നവര്‍ക്ക് ഒരു പിടി സമ്മാനങ്ങള്‍ കിട്ടും.

ബ്രൂക്ക് ബോണ്ടും സമ്മാനങ്ങള്‍ നല്കുന്നു. ബ്രൂവിന്റെ 500 ഗ്രാം, 200 ഗ്രാം കൂടുകള്‍ പൊളിച്ചാല്‍ സമ്മാനക്കൂപ്പണുകള്‍ ലഭിക്കും. ബോണ്‍വിറ്റയും സമ്മാനങ്ങള്‍ നല്കുന്നുണ്ട്. ബ്രിട്ടാനിയ കമ്പനി ദക്ഷിണാഫ്രിക്കയില്‍ കളികാണാന്‍ എല്ലാ ചെലവുകളും നല്കുന്നതുള്‍പ്പെടെ ഒരു കുറേ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ദിനപത്രങ്ങളും മാസികകളും ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് കാറുകളുള്‍പ്പെടെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ടിവി ചാനലുകളിലും ദിവസേന പ്രവചനമത്സരങ്ങളും സമ്മാനവാഗ്ദാനങ്ങളും ഉണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X