Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ എസ് ആര്‍ ടി സി ബസ്സില്‍ വാതക ഇന്ധനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന 120 കെ എസ് ആര്‍ ടി സി ബസ്സുകളില്‍ ദ്രവ പെട്രോളിയം വാതകം (പാചകവാതം) ഇന്ധനമായി ഉപയോഗിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ മാറ്റം.

ഇതുമൂലം കിലോമീറ്ററിന് ഒരു രൂപയോളം ലാഭം ഉണ്ടാകുമെന്നാണ് കണക്ക്. വാതക ഇന്ധനം ഉപയോഗിയ്ക്കുന്നതോടെ മലിനീകരണവും കാര്യമായി കുറയും.

വാഹനങ്ങള്‍ വാതക ഇന്ധനം ഉപയോഗിക്കുന്നതിന് കേന്ദ്ര എക്സ്പ്ലോസീവ് വുകുപ്പും ഉപരിതല ഗതാഗത വകുപ്പും അനുമതി നല്‍കിയിട്ടുണ്ട്.

എല്ലാ വാഹനങ്ങളും 2005ന് മുമ്പ് യൂറോ-3 നിലവാരം പാലിക്കണമെന്ന് നിര്‍ദ്ദേശം കണക്കിലെടുത്താണ് കെ.എസ്. ആര്‍.ടി.സി. ഇത് ചെയ്യുന്നത്. ചെന്നൈയിലെ ഇന്ത്യന്‍ ഓട്ടോ ഗ്യാസ് കമ്പനിയ്ക്കാണ് ബസുകളുടെ എഞ്ചിനില്‍ മാറ്റം വരുത്താനുള്ള അനുമതി നല്‍കിയിട്ടുള്ളത്.

ദില്ലിയിലെ ബസുകളില്‍ ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ദില്ലിയിലെ എല്ലാ ബസുകളും പ്രകൃതി വാതകമാണ് ഇപ്പോള്‍ ഉപയോഗിയ്ക്കുന്നത്.

പരീക്ഷണം ലാഭകരമാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ ട്രാന്‍സ്പോര്‍ട്ട് ബസുകളിലും ഡീസലിനു പകരം വാതകം ഇന്ധനമായി ഉപയോഗിക്കും.

മലിനീകരണം കുറയ്ക്കാനായി വൈകാതെ എല്ലാ വണ്ടികളും ദവ വാതക ഇന്ധനത്തിലേയ്ക്ക് മാറേണ്ടി വരും. ഇത് മുന്നില്‍ കണ്ട് ഇന്ത്യന്‍ ഓട്ടോ ഗ്യാസ് എന്ന കമ്പനി കേരളത്തില്‍ 16 കേന്ദ്രങ്ങളില്‍ ദവ വാതക ഇന്ധന പമ്പുകള്‍ തുടങ്ങുന്നുണ്ട്. ഇപ്പോള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് അടയ്ക്കുന്നതുപോലെ ഈ പമ്പുകളില്‍ നിന്ന് ദ്രവ വാതക ഇന്ധനം വാഹനങ്ങളിലെ സിലിണ്ടറുകളില്‍ നിറയ്ക്കാനാവും. എറണാകുളം, മലപ്പുറം, തിരുവല്ല, അങ്കമാലി, കൊല്ലം, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പമ്പ് തുടങ്ങാനുള്ള പണി ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലേയും വിദേശത്തേയും എട്ട് കമ്പനികള്‍ ചേര്‍ന്നാണ് ഇന്ത്യന്‍ ഓട്ടോ ഗ്യാസ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം രൂപീകരിച്ചിരിയ്ക്കുന്നത്.

വരും ദിവസങ്ങളില്‍ ദ്രവ വാതക ഇന്ധനം ഉപയോഗിയ്ക്കുന്ന വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നതുകൊണ്ട് മാരുതി അവരുടെ ഓമംനി വാനുകള്‍ വാതക ഇന്ധനം ഉപയോഗിയ്ക്കാവുന്ന സംവിധാനത്തോടെ ഇറക്കുകയാണ്. വൈകാതെ ഇത് മാരുതി വില്പനക്കാരില്‍ നിന്ന് വാങ്ങാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+