Get Updates
Get notified of breaking news, exclusive insights, and must-see stories!

13 പേരെ ആദിവാസികള്‍ വിട്ടയച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മുത്തങ്ങയില്‍ ആദിവാസികള്‍ ബന്ദികളാക്കിയവരില്‍ 13 പേരെ വിട്ടയച്ചു.

എട്ട് പേര്‍ ഇപ്പോഴും ആദിവാസികളുടെ തടവിലാണ്. ഫിബ്രവരി 18 ചൊവാഴ്ച 11.30 ഓടെ ജില്ലാ കളക്ടര്‍ കെ. ഗോപാലന്‍ ആദിവാസി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 13 പേരെ വിട്ടയച്ചത്. തടവിലുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറെ അവസാനം മാത്രമേ വിടുകയുള്ളു എന്നാണ് ആദിവാസികളുടെ നിലപാട്.

കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ആദിവാസി നേതാവ് സി കെ ജാനു പങ്കെടുത്തില്ല.

തിങ്കളാഴ്ച കൈയേറിയ ഭൂമിയില്‍ നിന്ന് ആദിവാസികളെ തുരത്താനായി കാട്ടിന് തീയിട്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചാണ് 21 പേരെ ബന്ദികളാക്കിയത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന് ആദിവാസി നേതാക്കള്‍ പിറകോട്ടുപോയിട്ടുണ്ട്.

മുത്തങ്ങ പ്ലാന്റേഷന് ചുറ്റും ശക്തമായ പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ ചിലര്‍ ആദിവാസികള്‍ വനം വകുപ്പ് ജിവനക്കാരെ തടഞ്ഞുവച്ചിരിയ്ക്കുന്ന 80 എന്ന് അറിയപ്പെടുന്ന തോട്ടത്തിലേയ്ക്ക് കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമാക്കി. കുന്തം, അമ്പും വില്ലും എന്നിവയുമായാണ് ആദിവാസികള്‍ ഇവരെ നേരിടാന്‍ ഒരുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+