Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ പാക് പൗരന്മാര്‍ക്ക് സാന്ത്വനം

തിരുവനന്തപുരം: കേരളത്തിലെ പാക് പൗരന്മാരെ പ്രത്യേകം പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി ഉറപ്പുനല്കിയതായി മുഖ്യമന്ത്രി. ഫിബ്രവരി 19 ബുധനാഴ്ച നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ വിസ കാലാവധി കഴിഞ്ഞും ജീവിക്കുന്ന പാക് പൗരന്മാര്‍ക്ക് പ്രത്യേക കേസെന്ന നിലയില്‍ മാനുഷിക പരിഗണന നല്കാമെന്നാണ് അദ്വാനി അറിയിച്ചിരിക്കുന്നത്. - കേരളത്തിലെ പാക് പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കണമെന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ പാക് പൗരത്വമുള്ള 269 പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 61 പേര്‍ പൗരത്വത്തിനായി ഹൈക്കോടതിയില്‍ പരാതി നല്കിയിട്ടുണ്ട്. 41 പേര്‍ പൗരത്വത്തിന് അപേക്ഷ നല്കിയിട്ടുണ്ട്. 106 പേര്‍ വിസ കാലാവധി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്കിയിട്ടുണ്ട്. 61 പേര്‍ വ്യത്യസ്ത കാരണങ്ങളാല്‍ അവരുടെ കേരളത്തിലെ താമസം ദീര്‍ഘിപ്പിച്ചിരിക്കുന്നു. - മുഖ്യമന്ത്രി പറഞ്ഞു.

ഇതില്‍ ഭൂരിഭാഗം പേരും പ്രായമായവരാണ്. ഇക്കാരണത്താല്‍ ഇവര്‍ക്ക് മാനുഷിക പരിഗണന നല്കണമെന്നതാണ് സര്‍ക്കാരിന്റെ അഭിപ്രായം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് ആറിന് ഒരു സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലെ അഭിപ്രായങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. - ആന്റണി പറഞ്ഞു.

കേരളത്തില്‍ ജനിച്ചവര്‍, ഇപ്പോള്‍ വാര്‍ധക്യത്തിലെത്തിയവര്‍, പാകിസ്ഥാനില്‍ സ്വന്തമായി സ്വത്തില്ലാത്തവര്‍, ഇവിടെ ഭാര്യയോടും മക്കളോടും ഒത്ത് ഇനിയുള്ള കാലം ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നീ മേഖലകളില്‍ പെടുന്നവര്‍ക്ക് പൗരത്വം അനുവദിക്കണമെന്നാണ് പൊതുവേ ഉയര്‍ന്നുവന്നിരിക്കുന്ന അഭിപ്രായങ്ങള്‍.- ആന്റണി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+