Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ മണല്‍ ഖനനം നടത്തില്ല

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനം നടത്താനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും പരിസ്ഥിതി, സാമൂഹ്യ, സാംസ്കാരിക സംഘടനകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിനേതുടര്‍ന്നാണ് ഈ തീരുമാനമെടുക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഫിബ്രവരി 19 ബുധനാഴ്ച നിയമസഭയില്‍ വ്യക്തമാക്കി.

സ്വകാര്യ മേഖലയിലെ കമ്പനികളെ മണല്‍ ഖനനത്തിന് അനുവദിയ്ക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ഒരു ശ്രദ്ധ ക്ഷണിയ്ക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു വ്യവസായ വകുപ്പ് മന്ത്രി. ഈ തീരുമാനത്തെ തുടര്‍ന്ന് തീരദേശത്ത് സ്ഥിതിഗതികള്‍ കലുഷിതമായിരുന്നു.

കടല്‍ മണല്‍ ഖനനം നടത്തിയാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ആറ്റ് മണല്‍ ഖനനം നടത്തിയതുകൊണ്ട് ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഈ തീരുമാനം.

ആറ്റ് മണല്‍ ഖനനം നടത്തുന്നത് പൂര്‍ണ്ണമായി നിറുത്താന്‍ കഴിയില്ല. എന്നാല്‍ നിര്‍മ്മാണ മേഖല തകരും. ആറ്റ് മണലിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്നാണ് കടല്‍ മണല്‍ ഖനന പദ്ധതിയെക്കുറിച്ച് ആലോചിച്ചത്. ഇതിനായി ആഗോള നിക്ഷേപക സമ്മേളനത്തില്‍ ചിലര്‍ പദ്ധതിയും സമര്‍പ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+