രജിസ്ട്രേഷന്‍ വരുമാനം കൂടും
തിരുവനന്തപുരം: മുദ്ര പത്രങ്ങള്‍ ഉപയോഗിച്ച് രജിസ്റര്‍ ചെയ്യുന്നത് വഴി സര്‍ക്കാരിന് കിട്ടുന്ന വരുമാനം കൂടിയേയ്ക്കും.
പ്രമാണം ചെയ്യുമ്പോള്‍ ഉപയോഗിയ്ക്കേണ്ട മുദ്രപത്രത്തിന്റെ വിലയുടെ നിരക്ക് (സ്റാമ്പ് ഡ്യൂട്ടി) സര്‍ക്കാര്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇതനുസരിച്ച് മുദ്ര പത്ര ചെലവ് പകുതിയില്‍ താഴെയാവും. ആധാരങ്ങള്‍ രജിസ്റര്‍ ചെയ്യണമെങ്കില്‍ ഇപ്പോള്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ 13.5 ശതമാനവും പഞ്ചായത്തുകളില്‍ 10 ശതമാനവും ആണ് രജിസ്റര്‍ ചെയ്യാനുള്ള സ്റാമ്പ് നിരക്ക്. പുതിയ തീരുമാനപ്രകാരം കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ സ്റാമ്പ് നിരക്ക് അഞ്ച് ശതമാനവും പഞ്ചായത്തില്‍ 4.5 ശതമാനവും ആയി മാറും.
സാധാരണ ഭൂമി ഇടപാടും മറ്റും നടക്കുമ്പോള്‍ വളരെ കുറഞ്ഞവില മാത്രം ആധാരത്തില്‍ കാണിയ്ക്കുക പതിവാണ്. മുദ്ര പത്ര ചെലവ് കുറയ്ക്കാനാണ് ഇത് ചെയ്യുന്നത്. എന്നാല്‍ മുദ്ര പത്ര ചെലവ് കുറയുന്നതുകൊണ്ട് ഇനി ചിലരെങ്കിലും കള്ളം കാണിയ്ക്കാന്‍ മടിയ്ക്കും. യഥാര്‍ത്ഥ തുക തന്നെ ആധാരത്തില്‍ കാണിച്ച് രജിസ്റര്‍ ചെയ്യാന്‍ അവര്‍ തയ്യാറായേയ്ക്കും. ഇത് സര്‍ക്കാരിന്റെ വരുമാനം കൂടാന്‍ കാരണമാവുമെന്നാണ് കരുതുന്നത്.
മുദ്രപ്പത്ര നിരക്ക് മൂന്നിലൊന്നായി വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനായി പ്രത്യേക ബില്ലും തയ്യാറായിക്കഴിഞ്ഞു. ഈ ബില്‍ നിയമമായാല്‍ രജിസ്ട്രേഷന്‍ നിരക്കുകള്‍ പഴയകാലത്തേതുപോലെ തുച്ഛമായിരിക്കും.
ഇടക്കാലത്ത് രജിസ്ട്രേഷന്‍ ചെലവുകള്‍ കൂടിയത് ആധാരത്തില്‍ കുറഞ്ഞ കള്ള വില കാണിയ്ക്കാന്‍ ഇടപാടുകാരെ പ്രേരിപ്പിച്ചിരുന്നു.












Click it and Unblock the Notifications