ഐ ഗ്രൂപ്പ ്യോഗം വീണ്ടും
തിരുവനന്തപുരം: ഗ്രൂപ്പുയോഗങ്ങള്‍ ചേരരുതെന്ന കെപിസിസി പ്രസിഡന്റിന്റെ വിലക്ക് ലംഘിച്ച് കെ. കരുണാകരന്റെ വീട്ടില്‍ വീണ്ടും ഗ്രൂപ്പ് യോഗം. അദ്ദേഹത്തിന്റെ പൂജപ്പുരയിലെ വസതിയിലാണ് മാര്‍ച്ച് 13 വ്യാഴാഴ്ച വൈകീട്ടാണ് യോഗം ചേര്‍ന്നത്.
ഐ ഗ്രൂപ്പിലെ മുഴുവന്‍ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മാര്‍ച്ച് 14നുള്ള കേരള ബജറ്റിനോടനുബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ എന്ത് നിലപാടെടുക്കണമെന്ന് യോഗം ചര്‍ച്ച ചെയ്യും. ബജറ്റ് ചര്‍ച്ചയില്‍ ഗ്രൂപ്പ് ഭിന്നതകളില്ലാതെ എല്ലാ എംഎല്‍എമാരും പങ്കെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചിട്ടുണ്ട്.
ചര്‍ച്ചചെയ്യുന്ന മറ്റൊരു വിഷയം മുത്തങ്ങ സംഭവമാണ്. ഈ പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ആന്റണിയുടെ നടപടിയ്ക്ക് എഐസിസി അധ്യക്ഷ സോണിയാഗാന്ധി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മൃദുവായ സമീപനമായിരിക്കും യോഗം കൈക്കൊള്ളുക.
കടവൂര്‍ ശിവദാസന്‍, പി.പി. തങ്കച്ചന്‍, എം.പി. ഗംഗാധരന്‍, പി.പി. ജോര്‍ജ്ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 20 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications