കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സേന ബസ്രയിലേക്ക്

  • By Staff
Google Oneindia Malayalam News
ബാഗ്ദാദ്: യുഎസ്-ബ്രിട്ടീഷ് സേന ഇറാഖിന്റെ തെക്കന്‍ നഗരമായ ബസ്രയിലെത്താറായി. ഇതിനിടയില്‍ പലയിടത്തും അവര്‍ ഇറാഖി സേനയുമായി എറ്റുമുട്ടി. നൂറുകണക്കിന് ഇറാഖി പട്ടാളക്കാരെ തടവുകാരായി പിടിച്ചു.

ശക്തമായ വ്യോമാക്രമണത്തിന്റെ അകമ്പടിയോടെയാണ് സേനാവ്യൂഹം ബസ്രയിലേക്ക് നീങ്ങുന്നത്. ഇറാഖിന്റെ മൂന്നാമത്തെ വലിയ നഗരമാണ് ബസ്ര. ഇതിന് തന്ത്രപരമായ പ്രാധാന്യം ഏറെയാണ്. ഈ നഗരം കീഴടക്കിയാല്‍ ഇറാഖികള്‍ മാനസികമായി തളരുമെന്നും കരുതുന്നു. അതുകൊണ്ടാണ് ബസ്ര പിടിക്കാന്‍ യുഎസ്-ബ്രിട്ടീഷ് സേന വ്യഗ്രത കാട്ടുന്നത്.

ബസ്രയില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെയാണ് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ്. ബസ്രയില്‍ നിന്ന് യുഫ്രട്ടീസ്-ടൈഗ്രീസ് നദികളുടെ താഴ്വരകളിലൂടെ ഒരു പാത ബാഗ്ദാദിലേക്ക് പോകുന്നു. ബസ്ര പിടിച്ചാല്‍ സഖ്യസേനയ്ക്ക് അനായാസം ബാഗ്ദാദിലെത്തിച്ചേരാം. ഈ ഭീതി ഇറാഖി പട്ടാളക്കാരുടെ മാനസികനില തെറ്റിക്കുമെന്ന് സഖ്യസേന കണക്കുകൂട്ടുന്നു. സദ്ദാമിനോട് കാര്യമായ കൂറില്ലാത്ത ഷിയാ മുസ്ലിങ്ങളുടെ സംഖ്യ ബസ്രയില്‍ കൂടുതലാണ്.

ബസ്രയ്ക്കടുത്തുള്ള തുറമുഖ നഗരമായ ഉം ഖസര്‍ പിടിച്ചുകഴിഞ്ഞു. ഇവിടുത്തെ പുതിയ തുറമുഖം യുഎസിന്റെ കീഴിലായിക്കഴിഞ്ഞു. ആഴക്കടല്‍ തുറമുഖമാണ് ഉം ഖസര്‍. ഇത് പിടിച്ചതോടെ കൂടുതല്‍ പട്ടാളക്കാരെയും ആയുധങ്ങളും ഇറാഖിലേക്ക് ഇറക്കാന്‍ കഴിയും.

ബസ്രയിലും ഉം ഖസറിലുമായാണ് ഇറാഖിന്റെ എണ്ണക്കിണറുകള്‍. ഏകദേശം 1000 ത്തോളം എണ്ണക്കിണറുകള്‍ ഇവിടെയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X