Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ആസ്ട്രേലിയയുടെ വിജയമന്ത്രം

ഡര്‍ബന്‍: ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ലക്ഷ്യം വിദൂരമായിരുന്നു. 125 റണ്‍സ് അകലെവെച്ച് അവര്‍ ആസ്ട്രേലിയയോട് അടിയറവ് പറഞ്ഞതോടെ ലോകകപ്പ് മോഹങ്ങള്‍ കരിഞ്ഞു.

തുടര്‍ച്ചയായി രണ്ടാം തവണ കങ്കാരുക്കള്‍ ലോകകപ്പ് തങ്ങളുട നാട്ടിലേക്ക് കൊണ്ടുപോയി. ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യത്തെ രാജ്യമെന്ന പദവിയും റിക്കിപോണ്ടിംഗും കൂട്ടരും തങ്ങളുടെ പേരില്‍ കുറിച്ചിട്ടു.

സേവാഗാണ് ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയത്. 82 റണ്‍സെടുത്ത് സേവാഗ് റണ്ണൗട്ടായപ്പോള്‍ അത് ഇന്ത്യയുടെ നാലാമത്തെ വിക്കറ്റായിരുന്നു. തുടര്‍ന്ന് ഒന്നും ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല.

359 എന്ന അതികൂറ്റന്‍ സ്കോര്‍ ആസ്ട്രേലിയ പടുത്തുയര്‍ത്തിയത് ബൗളര്‍മാരുടെ മോശപ്പെട്ട നിലവാരം ചൂഷണം ചെയ്തായിരുന്നു. റിക്കി പോണ്ടിംഗിന് കാര്യങ്ങള്‍ വളരെ അനായാസമായിരുന്നു. ഗാംഗുലിയുടെ കാര്യത്തിലാവട്ടെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതോടെ ശകുനപ്പിഴ തുടങ്ങുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+